തിരുവനന്തപുരം : നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടന്നിരുന്ന വിജിലൻസ് ഓഫീസുകൾ ഇനി ഒരൊറ്റ കുടക്കീഴിലേക്ക്. മുട്ടത്തറയിൽ പുതുതായി നിർമ്മിച്ച ‘വിജിലൻസ് കോംപ്ലക്സ്’ മാർച്ച് 4-ന് പ്രവർത്തനമാരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്.
തലസ്ഥാനത്ത് വിവിധ ഇടങ്ങളിലായി പ്രവർത്തിച്ചിരുന്ന 5 വിജിലൻസ് യൂണിറ്റുകളും 2 ലീഗൽ അഡ്വൈസർ ഓഫീസുകളുമാണ് മുട്ടത്തറയിലെ പുതിയ കോംപ്ലക്സിലേക്ക് മാറുന്നത്.
-
താഴത്തെ നില: കുഞ്ചാലുംമൂട്ടിൽ പ്രവർത്തിച്ചിരുന്ന വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് – 2.
-
ഒന്നാം നില: പൂജപ്പുരയിലുണ്ടായിരുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് – 1.
-
രണ്ടാം നില: വഞ്ചിയൂരിൽ പ്രവർത്തിച്ചിരുന്ന രണ്ട് ലീഗൽ അഡ്വൈസർ ഓഫീസുകൾ.
-
മൂന്നാം നില: തേക്കുംമൂട്ടിലെ സ്പെഷ്യൽ സെൽ, മുറിഞ്ഞപാലത്തെ ദക്ഷിണ മേഖല ഓഫീസ്, മരുതൻകുഴിയിലെ തിരുവനന്തപുരം ജില്ലാ യൂണിറ്റ്.
മാർച്ച് 4-ന് നടത്തുന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ആദ്യഘട്ടത്തിൽ താഴത്തെ നിലയിലെയും ഒന്നാം നിലയിലെയും ഓഫീസുകളാകും പ്രവർത്തനം തുടങ്ങുക. ബാക്കി ഓഫീസുകൾ ഘട്ടംഘട്ടമായി ഇവിടേക്ക് മാറും.വിവിധയിടങ്ങളിൽ വാടകക്കെട്ടിടങ്ങളിലും മറ്റും പ്രവർത്തിച്ചിരുന്ന ഓഫീസുകൾ ഒരുമിച്ച് വരുന്നതോടെ വിജിലൻസ് അന്വേഷണങ്ങളിലും നിയമോപദേശങ്ങളിലും കൂടുതൽ വേഗതയും ഏകോപനവും ഉണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.


പ്രേംകുമാറിന്റെ മാറ്റം നിലപാടുകളുടെ പേരിലല്ല; വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ
ഗുരുവായൂര്‍ ദേവസ്വം അധ്യക്ഷനായി എ.വി. ഗോപിനാഥ് ഉടന്‍ എത്തും; വടക്കന്‍ മേഖലയ്ക്ക് പരിഗണന നല്കി മുഖ്യമന്ത്രി; അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് അംഗീകാരം; തിരുവനന്തപുരത്തെ പ്രധാനിയ്ക്ക് തടസ്സമായത് ‘വടക്ക്’ എന്ന പരിഗണന





