മുംബൈ: ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ പുതിയ നായകനായി ശ്രേയസ് അയ്യരെ തിരഞ്ഞെടുത്തു. ജൂൺ, ജൂലൈ മാസങ്ങളിലായി അയർലൻഡ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങൾക്കെതിരെ നടക്കുന്ന പരമ്പരകൾക്കുള്ള ടീമിൽ നിന്ന് നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ ഒഴിവാക്കിയാണ് സെലക്ടർമാർ ശ്രേയസ് അയ്യർക്ക് നിർണ്ണായക ചുമതല നൽകിയത്. വരാനിരിക്കുന്ന 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സും ട്വന്റി-20 ലോകകപ്പും മുന്നിൽക്കണ്ട് യുവനിരയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വലിയ അഴിച്ചുപണികളാണ് ഇത്തവണ ഇന്ത്യൻ ടീമിൽ വരുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പതിനഞ്ചുകാരനായ യുവ വിസ്മയം വൈഭവ് സൂര്യവംശിയെ ആദ്യമായി ദേശീയ ടീമിലേക്ക് തിരഞ്ഞെടുത്തു എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ അക്സർ പട്ടേലിന് പകരം തിലക് വർമ്മയെ ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനായും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകർന്ന് വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ടീമിൽ തന്റെ ഇടം നിലനിർത്തിയിട്ടുണ്ട്.
കഴിഞ്ഞ മാർച്ചിൽ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇന്ത്യ ട്വന്റി-20 ലോകകപ്പ് കിരീടം നിലനിർത്തിയതിന് ശേഷം രാജ്യം കളിക്കുന്ന ആദ്യ ട്വന്റി-20 പരമ്പരയാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഭാവി മുന്നിൽക്കണ്ടുള്ള അഴിച്ചുപണികളുടെ ഭാഗമായി മുപ്പത്തിയഞ്ചുകാരനായ സൂര്യകുമാറിന് പുറമെ ലോകകപ്പ് ജേതാക്കളായ റിങ്കു സിംഗ്, കുൽദീപ് യാദവ് എന്നിവരെയും ഇത്തവണ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുൻനിര താരങ്ങളായ ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവർക്ക് പരമ്പരയിൽ വിശ്രമം അനുവദിച്ചപ്പോൾ നിതീഷ് കുമാർ റെഡ്ഡി, രവി ബിഷ്ണോയ്, പ്രിൻസ് യാദവ് എന്നിവർ ടീമിലേക്ക് വിജയകരമായി തിരിച്ചെത്തിയിട്ടുണ്ട്.
അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള പതിനാറംഗ ഇന്ത്യൻ ടീം അംഗങ്ങളായി തിരഞ്ഞെടുക്കപ്പെതത്തു ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ, രവി ബിഷ്ണോയ്, അഭിഷേക് ശർമ്മ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, അക്സർ പട്ടേൽ, ഹർഷിത് റാണ, ഇഷാൻ കിഷൻ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, ശിവം ദുബെ, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി.


നിയമസഭയില്‍ ആര് നയിക്കും?; ബിജെപിയില്‍ മുരളീധരന് – രാജീവ് ചന്ദ്രശേഖര്‍ തര്‍ക്കം മുറുകുന്നു; ‘സഭയില്‍ തിളങ്ങാന്‍ മുരളീധരന് തന്നെ വേണം’; മുന്‍സീറ്റ് വിട്ടുകൊടുക്കാന്‍ മടിയെന്ന് ആക്ഷേപം; പന്ത് കേന്ദ്ര നേതൃത്വത്തിന്റെ കോര്‍ട്ടില്‍
കേരളത്തിലെ ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പന്; ജനവാസമേഖലയില്‍ ഇറങ്ങുന്ന ചില്ലിക്കൊമ്പന് നാട്ടുകാര്‍ക്ക് കാര്യമായി പ്രശ്നങ്ങളോ പ്രയാസമോ സൃഷ്ടിക്കാറില്ല; നെല്ലിയാമ്പതിക്കാര്‍ക്ക് പ്രിയങ്കരന്‍; ‘ചില്ലിക്കൊമ്പന്’ കനാലില്‍ വീണു ചരിഞ്ഞു; ഈറത്തണ്ട് പോലെയുള്ള കൊമ്പഴക് ഇനി ഓര്‍മ്മ




