കൊല്ലം : എന്‍.കെ. പ്രേമചന്ദ്രന് എം.പിയുടെ മകന് കാര്‍ത്തിക് പ്രേമചന്ദ്രന് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്.എസ്.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് സൂചന. ആര്.എസ്.പിയുടെ ഉറച്ച മണ്ഡലങ്ങളിലൊന്നായ ഇരവിപുരത്താണ് കാര്‍ത്തിക്കിന്റെ പേര് സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നത്.
കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് കാര്‍ത്തിക്. നിലവില്‍ സജീവ രാഷ്ട്രീയത്തില്‍ ഇല്ലെങ്കിലും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരരംഗത്തേക്ക് വരാന്‍ അദ്ദേഹം സന്നദ്ധനാണെന്നാണ് സൂചന.
ആര്.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ചവറയില്‍ മത്സരിക്കുമ്പോള്‍, പ്രേമചന്ദ്രന്റെ മകന് കൂടി വരുന്നത് ‘മക്കള്‍ രാഷ്ട്രീയം’ എന്ന ആക്ഷേപത്തിന് ഇടയാക്കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.മണ്ഡലത്തിന് പുറത്തുനിന്നുള്ളവരേക്കാള്‍ ഇരവിപുരത്ത് നിന്നുള്ള പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്. കാര്‍ത്തിക്കിന് പുറമെ എം.എസ്. ഗോപകുമാര്‍ (കോര്പ്പറേഷന് കൗണ്‍സിലര്‍), സുധീഷ് കുമാര്‍, സജി ഡി. ആനന്ദ് (സംസ്ഥാന കമ്മിറ്റി അംഗം), എന്‍. നൗഷാദ് (മണ്ഡലം സെക്രട്ടറി) എന്നിവരുടെ പേരുകളും സജീവ ചര്‍ച്ചയിലുണ്ട്.
മിമിക്രി താരം ശരത് ഉണ്ണിത്താൻഅമേരിക്കയിൽ കുഴഞ്ഞുവീണ് മരിച്ചു ; ‘ഗുണ്ട ബിനു’ എന്ന പേരിൽ ആരാധകരെ ചിരിപ്പിച്ച കലാകാരൻ
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മകന് മത്സരിക്കുന്നതില്‍ വിരോധമില്ലെങ്കിലും താന്‍ അതിനായി താന്‍ വാദിക്കില്ലെന്ന നിലപാടിലാണ് എന്‍.കെ. പ്രേമചന്ദ്രന്. വരും ദിവസങ്ങളില്‍ ആര്.എസ്.പി സംസ്ഥാന കമ്മിറ്റിയില്‍ ഇക്കാര്യത്തില്‍ നിലപാടെടുക്കും.


ലഹരിസംഘങ്ങളുടെ താവളമായി തെരുവുകള്‍; കൊച്ചിക്ക് ഇരുട്ടടിയായി കലൂരിലെ അഴിഞ്ഞാട്ടം; നഗര സുരക്ഷ കാക്കാന്‍ ‘ഓപ്പറേഷന്’ തിരിച്ചെത്തണം





