തിരുവനന്തപുരം : ടി.പി. ചന്ദ്രശേഖരന് വധക്കേസുള്‍പ്പെടെ ക്രിമിനല്‍ കേസ് പ്രതികള്‍ക്ക്, ചട്ടങ്ങള്‍ ലംഘിച്ച് തുടര്‍ച്ചയായി പരോള്‍ അനുവദിക്കുന്നതിനെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ പോര് . വിഷയം അടിയന്തര പ്രമേയമായി ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സ്പീക്കര്‍ സര്‍ക്കാരിന്റെ ഇംഗിതത്തിന് വഴങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു. ടി.പി. കേസിലെ പ്രതികളില്‍ ചിലര്‍ക്ക് ആയിരത്തിലധികം ദിവസം പരോള്‍ ലഭിച്ചു. ഇത് നിയമവിരുദ്ധമാണ്.
ജയിലില്‍ പോയ മാസം തന്നെ മൂന്ന് തവണ വരെ പരോള്‍ നീട്ടി നല്കുന്ന അസാധാരണ നടപടികളാണ് നടക്കുന്നത്.ജയിലുകളില്‍ തടവുകാരില്‍ നിന്ന് പണം വാങ്ങിയിരുന്ന ഡി.ഐ.ജിയെ സസ്പെന്‍ഡ് ചെയ്ത സംഭവം ജയില്‍ വകുപ്പിലെ ഗുരുതരമായ ക്രമക്കേടുകള്‍ക്ക് തെളിവാണ്.
കേരളത്തിൽ പരസ്യപ്രചാരണം നാളെ അവസാനിക്കും; 48 മണിക്കൂർ കർശന നിയന്ത്രണം
അടുത്ത ബന്ധുക്കളുടെ മരണം അല്ലെങ്കില്‍ ഗുരുതരമായ അസുഖം എന്നീ സാഹചര്യങ്ങളില്‍ മാത്രം നല്‍കേണ്ട പരോള്‍, സി.പി.എമ്മിന് വേണ്ടി കൊലപാതകം നടത്തുന്നവര്‍ക്ക് വഴിവിട്ട് നല്‍കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കെ.കെ. രമ എം.എല്‍.എയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നും വി.ഡി. സതീശന് പറഞ്ഞു.
എം.എല്‍.എയുടെ ഓഫീസിന് മുന്നില്‍ സമരം ചെയ്തവര്‍ക്ക് നേരെയുണ്ടായ ലാത്തിച്ചാര്‍ജ് ഉള്‍പ്പെടെയുള്ള വിഷയങ്ങളും സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചു. എന്നാല്‍ അടിയന്തര പ്രമേയത്തിന് അനുമതി ലഭിക്കാത്തതോടെ സഭാനടപടികള്‍ തടസ്സപ്പെടുകയും പ്രതിപക്ഷം ഇറങ്ങിപ്പോകുകയുമായിരുന്നു.


“രാഹുൽ ഗാന്ധിക്ക് കെഎസ്ആർടിസിയെ അറിയില്ല!” സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയാൽ രണ്ടുമാസം കൊണ്ട് പൂട്ടിപ്പോകും ; രാഹുൽ ഗാന്ധിയുടെ ‘സൗജന്യ യാത്ര’ വാഗ്ദാനത്തിനെതിരെ മന്ത്രി ഗണേഷ് കുമാർ




