വാഷിങ്ടന്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടി നാടുകടത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ശനിയാഴ്ച പുലര്‍ച്ചെ വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ യുഎസ് നടത്തിയ വന്‍തോതിലുള്ള സൈനിക പ്രഹരത്തിന് പിന്നാലെയാണ് മഡുറോയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ ചരിത്രപരമായ നീക്കം സ്ഥിരീകരിച്ചത്. സമീപകാലത്ത് ആദ്യമായാണ് ഒരു ലോക രാജ്യ തലവനെ മറ്റൊരു രാജ്യം കടത്തുന്നത്. എല്ലാ അര്‍ത്ഥത്തിലും ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’.
അസാധാരണ സാഹചര്യമാണ് ഇത്. മൂന്നാം ലോക മഹായുദ്ധത്തിന് പോലും ഇത് സാഹചര്യമൊരുക്കും. റഷ്യയും ചൈനയും ഇറാനും എന്തു നിലപാട് എടുക്കുമെന്നതാണ് നിര്‍ണ്ണായകം. വെനസ്വലയെ പിന്തുണയ്ക്കാന്‍ ഈ രാജ്യങ്ങള്‍ സൈനികമായി തയ്യാറായാല്‍ വലിയൊരു യുദ്ധം ഉറപ്പാണ്. അത് ലോക മഹായുദ്ധമായും മാറും. യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിനെ മറികടക്കുന്ന കടന്നാക്രമണമാണ് ട്രംപ് നടത്തുന്നത്. ലോക രാജ്യങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്നതാണ് നിര്‍ണ്ണായകം.
യുഎസ് നിയമനിര്‍വ്വഹണ ഏജന്‍സികളുമായി സഹകരിച്ചാണ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് ട്രംപ് അറിയിച്ചു. മഡുറോയെയും ഭാര്യയെയും നിലവില്‍ വെനസ്വേലയ്ക്ക് പുറത്തേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. കാരക്കാസിലെ പ്രധാന സൈനിക താവളമായ ഫോര്‍ട്ട് ട്യൂണ ഉള്‍പ്പെടെ ഏഴിടങ്ങളില്‍ മിസൈലുകളും റോക്കറ്റുകളും ഉപയോഗിച്ച് യുഎസ് ഹെലികോപ്റ്ററുകള്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തെ തുടര്‍ന്ന് വെനസ്വേലയില്‍ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. വിദേശ അധിനിവേശത്തെ ചെറുക്കാന്‍ സൈന്യത്തോടും ജനങ്ങളോടും വെനസ്വേലന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്തു.
മോദി വെറുമൊരു സുഹൃത്തല്ല, സഹോദരനാണ്! നരേന്ദ്ര മോദിയെ സ്വീകരിക്കാൻ നെതന്യാഹു പ്രോട്ടോക്കോൾ മാറ്റി വിമാനത്താവളത്തിൽ നേരിട്ടെത്തി
സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെയോ പരിക്കേറ്റവരുടെയോ കൃത്യമായ കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഫ്ലോറിഡയിലെ മാരാലാഗോയില്‍ ട്രംപ് പ്രത്യേക വാര്‍ത്താ സമ്മേളനം നടത്തും. തന്റെ ‘ട്രൂത്ത് സോഷ്യല്‍’ (Truth Social) പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് ഈ വിവരം പുറത്തുവിട്ടത്. യുഎസ് നിയമ നിര്‍വ്വഹണ ഏജന്‍സികളുമായി സഹകരിച്ച് നടത്തിയ ഒരു ‘വമ്പന്‍ പ്രഹരം’ (Large-scale strike) വിജയകരമായി പൂര്‍ത്തിയായെന്നും മഡുറോയും ഭാര്യയും ഇപ്പോള്‍ യുഎസ് കസ്റ്റഡിയിലാണെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെ ഏകദേശം 2 മണിയോടെ കാരക്കാസില്‍ കുറഞ്ഞത് ഏഴ് സ്ഫോടനങ്ങളെങ്കിലും ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സൈനിക താവളമായ ഫോര്‍ട്ട് ട്യൂണ (Fuerte Tiuna), ലാ കാര്‍ലോട്ട വിമാനത്താവളം എന്നിവിടങ്ങളില്‍ ആക്രമണം നടന്നതായും താഴ്ന്നു പറക്കുന്ന യുഎസ് വിമാനങ്ങളെ കണ്ടതായും ദൃക്സാക്ഷികള്‍ പറഞ്ഞു. ഇത് അമേരിക്കയുടെ വന്‍തോതിലുള്ള സൈനിക കടന്നുകയറ്റമാണെന്ന് വെനസ്വേലന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. മഡുറോയ്ക്കെതിരെ മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി 50 മില്യണ്‍ ഡോളര്‍ പാരിതോഷികം യുഎസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാസങ്ങളായി കരീബിയന്‍ മേഖലയില്‍ യുഎസ് സൈനിക വിന്യാസം ശക്തമാക്കി വരികയായിരുന്നു.
വിഷയത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുന്നതിനായി ഫ്ലോറിഡയിലെ മാരാലാഗോയില്‍ രാവിലെ 11 മണിക്ക് (EST) ട്രംപ് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവില്‍ കാരക്കാസിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. യുഎസ് വാണിജ്യ വിമാനങ്ങള്‍ വെനസ്വേലന്‍ വ്യോമപാത ഉപയോഗിക്കുന്നത് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (FAA) വിലക്കിയിട്ടുണ്ട്.


ഗള്‍ഫ് യുദ്ധക്കളമാകുന്നു; കുവൈറ്റിലും ഖത്തറിലും ബഹ്റിനിലും ഇറാന്റെ മിസൈല്‍ വര്‍ഷം; യുഎസ് താവളങ്ങള്‍ തകര്‍ത്തു; മിസൈലുകളില്‍ ഭൂരിഭാഗവും പ്രതിരോധിച്ചു; ഇസ്ലാമിക രാജ്യങ്ങളും ഇറാന് എതിരാകുന്നു





