തിരുവനന്തപുരം: കുട്ടികളുടെ അപ്പൂപ്പനാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പക്ഷേ തിരുവനന്തപുരത്തിന്റെ തേരാളിയും. ആ തേരാളി വീണ്ടും തണലേകുകയാണ്. ഇപ്പോള്‍ കരമന പോലീസിനാണ് തേരാളിയുടെ കരുതല്‍ കിട്ടുന്നത്. നീണ്ട 20 വര്‍ഷത്തെ കാത്തിരിപ്പിനും പരാധീനതകള്‍ക്കും ഒടുവില്‍ കരമന പോലീസ് സ്റ്റേഷന് സ്വന്തം മണ്ണില്‍ പുതിയ കെട്ടിടമൊരുങ്ങുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വാടകക്കെട്ടിടത്തില്‍ വീര്‍പ്പുമുട്ടിയിരുന്ന സ്റ്റേഷന്റെ ദുരവസ്ഥയ്ക്ക് സ്ഥലം എം.എല്‍.എ കൂടിയായ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ഇടപെടലിലൂടെയാണ് ഇപ്പോള്‍ പരിഹാരമായത്. കേരളത്തിലെ കുട്ടികളുടെ പ്രതീക്ഷയായ ശിവന്‍കുട്ടി അങ്ങനെ പോലീസിനും കരുതലിന്റെ മാതൃകയാക്കുന്നു.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ, പ്രതികളെ പാര്‍പ്പിക്കാന്‍ മതിയായ സെല്‍ സൗകര്യമോ ഇല്ലാത്ത അവസ്ഥയിലായിരുന്നു വര്‍ഷങ്ങളായി ഈ സ്റ്റേഷന് പ്രവര്‍ത്തിച്ചിരുന്നത്. പോലീസുകാര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടായിരുന്ന ഈ പരാതിയില്‍ പലപ്പോഴായി പുതിയ കെട്ടിടത്തിനായി അപേക്ഷകള്‍ നല്‍കിയിരുന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെയും മറ്റ് അനുബന്ധ വകുപ്പുകളുടെയും എതിര്‍പ്പുകള്‍ കാരണം പുതിയ സ്ഥലത്തിനായുള്ള ഫയലുകള്‍ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. വിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥലമാണ് പോലീസ് സ്റ്റേഷനായി കണ്ടു വച്ചിരുന്നത്. ഇതായിരുന്നു ചുവപ്പുനാടയ്ക്ക് കാരണം.
ഒരു മരണവീട് സന്ദര്‍ശിക്കാനെത്തിയ മന്ത്രി സ്റ്റേഷന്റെ പരിമിതികള്‍ നേരിട്ട് കണ്ട് മനസ്സിലാക്കിയതോടെയാണ് കാര്യങ്ങള്‍ വേഗത്തിലായത്. വിദ്യഭ്യാസ വകുപ്പിന്റെ പക്കലുള്ള ഭൂമി സ്റ്റേഷനായി വിട്ടുകൊടുക്കുന്നതിന് വകുപ്പ് മന്ത്രി എന്ന നിലയില്‍ വി. ശിവന്‍കുട്ടി തന്നെ മുന്‍കൈ എടുത്തു. ഭൂമി കൈമാറുന്നതിനാവശ്യമായ എന്‍.ഒ.സി ഉടന്‍ നല്‍കുമെന്ന് അദ്ദേഹം ജില്ലാ കളക്ടറെ അറിയിച്ചു. ഇതോടെ കമരനയ്ക്ക് സ്വന്തം പോലീസ് സ്റ്റേഷന് യാഥാര്‍ത്ഥ്യമാവുകയാണ്.
മന്ത്രിയുടെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ്. എസ്.എച്ച്.ഒ അനൂപ്, സി.പി.ഒമാരായ ശ്യാം, രതീഷ് എന്നിവരും കെ.പി.ഒ.എ, കെ.പി.എ ഭാരവാഹികളും പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. ഉടന്‍ തന്നെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പിണറായി മന്ത്രിസഭയില്‍ തിരുവനന്തപുരത്തെ ഏക മന്ത്രിയാണ് ശിവന്‍കുട്ടി. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ എല്ലാ കാര്യങ്ങളും യഥാസ്ഥിതിയില്‍ എത്തിക്കേണ്ട കരുതലുള്ള നേതാവ്. ഈ കരുതലാണ് പോലീസിനും തുണയാകുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഇന്‍ഫോസിസ് ജോലി രാജിവച്ച് വെള്ളിത്തിരയിലേക്ക്; പ്രേമവും ആക്ഷന്‍ ഹീറോ ബിജുവും കായംകുളം കൊച്ചുണ്ണിയും; മങ്ങലിന്റെ ഇടവേള മാറുന്നു; വീണ്ടും നിവിന്‍ പോളി മാജിക്; ‘സര്‍വ്വം മായ’ നൂറു കോടി ക്ലബ്ബിലേക്ക്; പേരിടാ പൊളിട്ടിക്കല്‍ ത്രില്ലറിലും പ്രതീക്ഷ; താരസിംഹാസനം തിരിച്ചുപിടിച്ച് മോളിവുഡിന്റെ പ്രിയ താരം





