ന്യൂ ഡൽഹി: രാജ്യതലസ്ഥാനത്തെ സിരി ഫോർട്ടിന് സമീപം റാപ്പിഡോ ഡ്രൈവർ മുസ്ലിം യാത്രക്കാരനോട് മതപരമായ വിവേചനം കാണിച്ച സംഭവം വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. തന്റെ വാഹനത്തിൽ മുസ്ലീങ്ങളെ അനുവദിക്കില്ലെന്ന് ഡ്രൈവർ പച്ചയായി തുറന്നു പറയുന്നതിന്റെ ഓഡിയോ റെക്കോർഡിംഗ് പുറത്തുവന്നതോടെയാണിത്.
ഡൽഹിയിൽ ജോലി ചെയ്യുന്ന മലയാളി മാധ്യമപ്രവർത്തകൻ സൈനാണ് ഈ ദുരനുഭവത്തിന് ഇരയായത്. റാപിഡോ ഡ്രൈവറായ സുഭാഷ് റാവത്ത്, യാത്രക്കാരന്റെ പേരും മതപരമായ അടയാളങ്ങളും മനസ്സിലാക്കിയതോടെ യാത്ര റദ്ദാക്കുകയായിരുന്നുവെന്നാണ് പരാതി.
എന്തുകൊണ്ടാണ് യാത്ര നിരസിച്ചതെന്ന് ആരാഞ്ഞപ്പോൾ, “എന്റെ വാഹനത്തിൽ മുസ്ലീങ്ങളെ കയറ്റില്ല” എന്ന വിദ്വേഷം നിറഞ്ഞ മറുപടിയാണ് ലഭിച്ചതെന്ന് സൈൻ വെളിപ്പെടുത്തുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോൾ, “ഇത് നിന്റെ അച്ഛന്റെ വണ്ടിയല്ലെന്നും ഇങ്ങോട്ട് വിളിക്കരുതെന്നും പറഞ്ഞ് ഡ്രൈവർ തട്ടിക്കയറുകയും ചെയ്തു.”
സൈൻ ഈ സംഭാഷണത്തിന്റെ ഓഡിയോ സോഷ്യൽ മീഡിയ പ്ലാറ്റഫോമായ “X” ൽ പങ്കുവെച്ചതോടെ സംഭവം പടരുകയും വൈറൽ ആവുകയും ഡ്രൈവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു.
വിവേചനപരമായ ഇത്തരം സമീപനങ്ങൾ യാത്രക്കാരുടെ സുരക്ഷയെയും അന്തസ്സിനെയും ബാധിക്കുന്നതാണെന്ന് വ്യാപകമായി വിമർശിക്കപ്പെട്ടു. സംഭവം വിവാദമായതോടെ വിഷയത്തിൽ പ്രതികരണവുമായി റാപ്പിഡോ അധികൃതർ രംഗത്തെത്തി. ഡ്രൈവറുടെ പെരുമാറ്റം കമ്പനിയുടെ നയങ്ങൾക്ക് വിരുദ്ധമാണെന്നും യാതൊരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും വ്യക്തമാക്കിയ റാപ്പിഡോ, സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ഡ്രൈവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.


പിണറായി വിജയനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച രാംദാസ് അത്താവലെയ്ക്കെതിരെ എം.വി. ഗോവിന്ദന്; കേരളം എന്താണെന്ന് മന്ത്രിക്ക് അറിയില്ല; പ്രസ്താവന ഭരണഘടനാ വിരുദ്ധം!
അതുലിനെ കൊല്ലാന്‍ പൊലീസിന്റെ സഹായം ലഭിക്കുമെന്ന് അനീര്‍ മുന്‍പേ പറഞ്ഞിരുന്നു; സംഭവിച്ചത് അതുതന്നെ! കൊലയാളികള്‍ക്ക് ഓരോ ചലനവും ചോര്‍ത്തി നല്കി പൊലീസ്; ഇടതുസീറ്റിലിരുന്ന അതുലിനെ ഉന്നംവെച്ച് കാര്‍ ഇടിച്ചുതെറിപ്പിച്ചു; അലുവ അതുല്‍ വധത്തില്‍ പോലീസിനെതിരെ ആഞ്ഞടിച്ച് കുടുംബം; സ്പെഷ്യല്‍ ബ്രാഞ്ച് പരിശോധന തുടങ്ങി





