തിരുവനന്തപുരം: നിയമസഭാ പോരാട്ടത്തിന് ഒരുങ്ങുന്ന തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ സിനിമാതാരം സുധീര്‍ കരമനയെ ഇടത് സ്വതന്ത്രനായി രംഗത്തിറക്കാന്‍ നീക്കം. മുന്‍ മന്ത്രിയും ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവുമായ ആന്റണി രാജുവിന് പകരക്കാരനായി ജനപ്രിയ മുഖത്തെ പ്രതിഷ്ഠിക്കാനാണ് എല്‍ഡിഎഫ് ആലോചന. അന്തരിച്ച പ്രശസ്ത നടന് കരമന ജനാര്ദ്ദനന് നായരുടെ മകനായ സുധീര്‍ കരമനയെ മത്സരിപ്പിക്കുന്നത് മണ്ഡലത്തില്‍ ഗുണം ചെയ്യുമെന്നാണ് സിപിഎം പ്രാഥമിക വിലയിരുത്തല്‍.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനായി സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്ന സുധീറിന് മണ്ഡലത്തിലുള്ള വ്യക്തിബന്ധങ്ങളും രാഷ്ട്രീയ പശ്ചാത്തലവും വോട്ടായി മാറുമെന്ന് മുന്നണി കണക്കുകൂട്ടുന്നു. എന്നാല്‍, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച അന്തിമ തീരുമാനം പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, ഈ നീക്കത്തിനെതിരെ ജനാധിപത്യ കേരള കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം പുകയുന്നുണ്ട്. സീറ്റ് വിട്ടുനല്കുന്നതിലല്ല, മറിച്ച് മണ്ഡലത്തില്‍ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കള്‍ക്കുള്ളത്. വരും ദിവസങ്ങളില്‍ മുന്നണിക്കുള്ളില്‍ ഇതുസംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ ചൂടുപിടിക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശബരിമലയില്‍ ‘പഴയ വി.എസ് മാതൃക’; യുവതീപ്രവേശനത്തില്‍ ‘തടിതപ്പാന്‍’ പുതിയ തന്ത്രം; നവോത്ഥാന നായകന് ഇനി ഇറക്കുക ഇലയ്ക്കും മുള്ളിനും കോട്ടമില്ലാ തന്ത്രം; ശബരിമലയില്‍ പിണറായി തന്ത്രം എന്താകും?




