ബിജെപി പ്രചാരണത്തിൽ സജീവമായി ഡോ. റോബിൻ രാധാകൃഷ്ണൻ;’ഞാൻ ബിജെപിയിലേക്കു വന്നത് മോദിജി കാരണം,താനൊരു ‘അഭിമാനിയായ സംഘി’യെന്നും താരം

വടകര: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളത്തിലെ തിരഞ്ഞെടുപ്പ്  പ്രചരണ വേദികളിലും പാർട്ടിയുടെ ഔദ്യോഗിക പ്രചാരണ പരിപാടികളിലും സജീവ സാന്നിധ്യമാണ്  മുൻ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ.വടകരയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് റോബിൻ നടത്തിയ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
 പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്റെ രാഷ്ട്രീയ പ്രവേശനത്തിന് പ്രചോദനമായതെന്ന് റോബിൻ വ്യക്തമാക്കി. കേരളത്തിന് വേണ്ടി നിരവധി വികസന പദ്ധതികളാണ് അദ്ദേഹം വിഭാവനം ചെയ്തിട്ടുള്ളതെന്നും അതിനായി ജനങ്ങൾ ബിജെപിക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 “മാറ്റങ്ങൾ ആവശ്യമാണ്. മാറണം, മാറിയിരിക്കും” എന്ന ദൃഢനിശ്ചയത്തോടെയാണ് റോബിൻ സംസാരിച്ചത്. ആരുടെ കൂടെ നിൽക്കണമെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 മുൻപ് ബിജെപിയെയും മോദിയെയും പ്രശംസിച്ചു പങ്കുവെച്ച വീഡിയോയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, താനൊരു ‘സംഘി’യാണെന്ന് പറയുന്നതിൽ അഭിമാനമേയുള്ളൂ എന്നായിരുന്നു റോബിന്റെ മറുപടി. ബിജെപി കേരളം ഭരിക്കുന്ന ഒരു കാലം വരുമെന്നും താരം ആത്മവിശ്വാസം പ്രകടിപ്പിച്ചു.തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ബിജെപി അംഗത്വമെടുത്ത റോബിൻ, പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. എന്നാൽ നിലവിൽ പുറത്തുവന്ന പട്ടികയിൽ താരത്തിന്റെ പേരില്ല. തിരുവനന്തപുരം സ്വദേശിയായ റോബിൻ ഡോക്ടർ എന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും വലിയ ആരാധകവൃന്ദമുള്ള വ്യക്തിയാണ്. റോബിന്റെ ഭാര്യ ആരതി പൊടിയും സോഷ്യൽ മീഡിയയ്ക്ക് പരിചിത മുഖമാണ് റോബിൻ രാധാകൃഷ്ണനെപ്പോലെയുള്ള യുവ ഇൻഫ്ലുവൻസർമാരുടെ സാന്നിധ്യം യുവാക്കൾക്കിടയിൽ ബിജെപിക്ക് എത്രത്തോളം വോട്ടുവിഹിതം വർദ്ധിപ്പിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാം
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.