ലോകഭവനിൽ നടന്ന ചടങ്ങിൽ പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ ബഹുമാനപ്പെട്ട ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ആദരിച്ചു.
സഞ്ജുവിനെ പൊന്നാട അണിയിച്ച് സ്വീകരിച്ച ഗവർണ്ണർ, കേരളത്തിന്റെ തനിമ വിളിച്ചോതുന്ന കസവ് മുണ്ടും പത്മനാഭസ്വാമി വിഗ്രഹവും സമ്മാനമായി നൽകിയാണ് സ്വീകരിച്ചത് . ഇതിനു പുറമെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ‘പ്ലേയിംഗ് ഇറ്റ് മൈ വേ’ (“Playing It My Way”) എന്ന ആത്മകഥയും ഗവർണ്ണർ അദ്ദേഹത്തിന് സമ്മാനിച്ചു.
കായിക രംഗത്തെ സഞ്ജുവിന്റെ നേട്ടങ്ങളെ അഭിനന്ദിച്ച ഗവർണ്ണർ താരത്തിന് വരുംകാലങ്ങളിൽ കൂടുതൽ തിളങ്ങാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
ട്രെയിൻ എത്തിയിട്ടും റെയിൽവേ ഗേറ്റ് അടച്ചില്ല ; ആലപ്പുഴയിൽ ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം
T20 ലോകകപ്പിൽ ഇന്ത്യയുടെ മികച്ച പ്രകടനത്തിൽ സഞ്ജു സാംസൺ നിർണായക പങ്ക് വഹിക്കുകയും ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ടൂർണമെന്റിലെ അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് 80.25 ശരാശരിയിലും 199.37 സ്ട്രൈക്ക് റേറ്റിലും 321 റൺസ് നേടിയ സാംസൺ, 27 ഫോറുകളും 24 സിക്സറുകളും നേടി, ടി20 ലോകകപ്പിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ റൺ വേട്ടക്കാരനായി മാറുകയും ചെയ്തിരുന്നു.


വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം; വി.ഡി. സതീശനായി ഇടുക്കിയിലും ഫ്ലക്സ് ബോർഡുകൾ; അതൃപ്തിയുമായി കോൺഗ്രസ് നേതൃത്വം





