തിരുവനന്തപുരം: ഇന്ന് പുലർച്ചെ തിരുവനന്തപുരത്തുനിന്നും ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം തിരുവനന്തപുരത്ത് തിരിച്ചിറക്കി. ദുബായ് വിമാനത്താവളം അടച്ചതിനെ തുടർന്നാണിത്. വിമാനം ദുബായിൽ എത്തുന്നതിന് മുൻപ്തന്നെ പാതിവഴിയിൽ തിരികെ വരികയായിരുന്നു.
Also Read
മോദിയുടെ സ്വാഗത ബോര്‍ഡുകള്‍ക്ക് പിഴ; ബിജെപി ജില്ലാകമ്മറ്റിക്ക് പിഴയിട്ട് ബിജെപിയുടെ കോര്പ്പറേഷന്
മോദിയുടെ സ്വാഗത ബോര്‍ഡുകള്‍ക്ക് പിഴ; ബിജെപി ജില്ലാകമ്മറ്റിക്ക് പിഴയിട്ട് ബിജെപിയുടെ കോര്പ്പറേഷന്
യാത്രക്കാരെ വിവിധ ഹോട്ടലുകളിൽ താമസിപ്പിക്കാൻ എമിറേറ്റ്സ് അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങളെ തുടർന്ന് അടച്ച ദുബായ് വിമാനത്താവളം ഉടൻ തുറക്കുമെന്നാണ് പ്രതീക്ഷ. ദുബായിലേക്ക് മാത്രമല്ല ദുബായ് വഴി വിവിധ രാജ്യങ്ങളിലേക്ക് പോകാനുള്ള യാത്രക്കാരും തിരുവനന്തപുരത്ത് കുടുങ്ങിയിരിക്കുകയാണ്.
ദുബായ് വിമാനത്താവളത്തിലെ എണ്ണ സംഭരണിയ്ക്ക് ഇറാന്റെ ആക്രമണത്തിൽ തീപിടിത്തം ഉണ്ടായതിന് തുടർന്നാണ് പെട്ടെന്ന് വിമാനത്താവളം അടക്കേണ്ടി വന്നത്. 360 യാത്രക്കാരാണ് എമിറേറ്റ്സ് വിമാനത്തിൽ ഉണ്ടായിരുന്നത്.
You May Also Like
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ട്വന്റി20-യില്‍ വന്‍ പൊട്ടിത്തെറി; പൂതൃക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന് രാജി വെച്ചു
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ട്വന്റി20-യില്‍ വന്‍ പൊട്ടിത്തെറി; പൂതൃക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന് രാജി വെച്ചു
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.