തിരുവനന്തപുരം: കുംഭമേളയിലെ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ മോണാലിസ ഭോസ്ലെ അച്ഛനിൽ നിന്ന് സംരക്ഷണം തേടി തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി. തന്റെ പ്രണയത്തെ വീട്ടുകാർ എതിർക്കുന്നുവെന്നും മറ്റൊരു വിവാഹത്തിന് അച്ഛൻ നിർബന്ധിക്കുന്നുവെന്നുമാണ് താരം പരാതിപ്പെട്ടത്. മഹാരാഷ്ട്ര സ്വദേശിയായ കാമുകൻ ഫർമാനോടൊപ്പമാണ് മോണാലിസ സ്റ്റേഷനിലെത്തിയത്.
ഒന്നര വർഷം മുമ്പ് ഫേസ്ബുക്ക് വഴിയാണ് ഇൻഡോർ സ്വദേശിയായ മോണാലിസയും ഫർമാനും പ്രണയത്തിലാകുന്നത്. ഇതരമതസ്ഥനായതിനാൽ വീട്ടുകാർ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു.പൂവാറിൽ തന്റെ ആദ്യ സിനിമയായ ‘ദ ഡയറി ഓഫ് മണിപ്പൂർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് മോണാലിസ കേരളത്തിലെത്തിയത്. സുരക്ഷിതമായ ഇടമെന്ന നിലയിലാണ് കേരളത്തിൽ അഭയം തേടിയതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു.: മോണാലിസയുടെ പരാതിയെത്തുടർന്ന് അച്ഛൻ ജയ് സിങ് ഭോസ്ലെയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. മോണാലിസയ്ക്ക് 18 വയസ്സ് പൂർത്തിയായതിനാൽ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ നിയമപരമായ അവകാശമുണ്ടെന്ന് പൊലീസ് വീട്ടുകാരെ ബോധ്യപ്പെടുത്തി.
സിനിമയുടെ അണിയറ പ്രവർത്തകരുടെയും പിതാവിന്റെയും സാന്നിധ്യത്തിൽ സ്റ്റേഷനിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മോണാലിസയെയും ഫർമാനെയും വിട്ടയച്ചു. ഇരുവരും പൂവാറിലേക്ക് തന്നെ മടങ്ങി.
കടമ്പാട്ടുകോണത്ത് കെഎസ്ആർടിസി ബസ് കണ്ടെയ്നറിന് പിന്നിലിടിച്ചു; 10 പേർക്ക് പരിക്ക്
പ്രയാഗ്രാജിലെ കുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിൽക്കുന്നതിനിടെ വൈറലായ പെൺകുട്ടിയാണ് മോണാലിസ. ഈ പ്രശസ്തിയാണ് സനോജ് മിശ്ര സംവിധാനം ചെയ്യുന്ന സിനിമയിൽ നായികയാകാൻ അവൾക്ക് അവസരമൊരുക്കിയത്. അമിത് റാവു നായകനാകുന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് ചുവടുവെക്കാനൊരുങ്ങുന്നതിനിടെയാണ് ഈ വ്യക്തിപരമായ പ്രതിസന്ധി ഉണ്ടായത്.


‘കടിച്ചാല്‍ പൊട്ടാത്ത ഡയലോഗ് പറഞ്ഞ് ഗോവിന്ദന് പാര്‍ട്ടിയെ ട്രോളന്മാര്ക്ക് ഇട്ടുകൊടുത്തു’; സ്വന്തം തട്ടകത്തില്‍ പിണറായിക്കും സംസ്ഥാന സെക്രട്ടറിക്കുമെതിരെ കണ്ണൂര്‍ സി.പി.എമ്മില്‍ പരസ്യമായ പടയൊരുക്കവും പൊട്ടിത്തെറിയും; കണ്ണൂരിലും സഖാക്കള്‍ രണ്ടും കല്‍പ്പിച്ച്





