അടിയന്തര സഹായത്തിന് 112″; കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ട്രോൾ മഴ ! മന്ത്രി ഗണേഷ് കുമാറിന്റെ ഭാര്യ വിളിച്ചിട്ടും വരാത്തവരാണോ ഈ പോസ്റ്റിടുന്നത്

തിരുവനന്തപുരം :” അതിക്രമം തടയുന്നതിനും അടിയന്തര സഹായത്തിനും 112 വിളിക്കാം “എന്ന അറിയിപ്പുമായി ഇന്നും കേരള പോലീസ്. അറിയിപ്പിനെ ട്രോളി പൊതു ജനങ്ങളും.
കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് 112 ന്റെ അറിയിപ്പ് ഇന്നും പോലീസ് നൽകിയത്.”അടിയന്തര സഹായത്തിന് വിളിക്കാം 112 “എന്ന തലക്കെ ട്ടോടുകൂടി ഇന്നു ഉച്ചയ്ക്ക് 12 മണിയോടെ പ്രസിദ്ധീകരിച്ചഈ അറിയിപ്പിനുതാഴെ മണിക്കൂറുകൾക്കുള്ളിൽതന്നെ ആയിരത്തിലേറെ  കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.ഇതിൽ ഭൂരിഭാഗവും പോലീസിനെ കളിയാക്കി കൊണ്ടുള്ളതാണെന്നു മാത്രം.
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പോലീസ് സഹായം അഭ്യർത്ഥിച്ച് 112ൽ വിളിച്ചിട്ടും സ്ഥലത്തെത്തിയ പോലീസ് ഒരു സഹായവും ചെയ്തില്ലെന്ന് അവർ ഇന്നലെ പരസ്യമായി ആരോപിച്ചിരുന്നു.ഇതുതന്നെയാണ് പോലീസിന്റെ അറിയിപ്പിന് കിട്ടിയ ട്രോൾ മഴയുടെ രഹസ്യവും.
മന്ത്രിയുടെ കൊട്ടാരക്കര വാളകത്തെ കുടുംബവീട്ടിലു ണ്ടായ അനിഷ്ട സംഭവങ്ങൾക്കിടെയാണ് ബിന്ദു മേനോൻ 112 ൽ വിളിച്ച് സഹായം തേടിയത്.അഞ്ചൽ പോലീസ് സ്റ്റേഷനിൽ നിന്നും വാളകത്തെ പോലീസ് ഔട്ട്‌  പോസ്റ്റിൽനിന്നും പോലീസ് പാർട്ടിയും കൊട്ടാരക്കര നിന്ന് പിങ്ക് പോലീസ് സംഘവും എത്തിയിട്ടും പ്രശ്നത്തിൽ ഇടപെടാൻ അവരാരും തയ്യാറായില്ല.
 ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് പോലീസിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ സാധാരണ സ്ത്രീകൾക്ക് നീതിയും സംരക്ഷണവും ലഭിക്കുമോ എന്ന ചോദ്യമാണ് ഫേസ്ബുക്കിലെ കമന്റുകളിൽ കൂടുതലും.’ഈ അറിയിപ്പൊക്കെ  ഒരു തമാശയല്ലേ’ എന്ന കമന്റുമുണ്ട്.
‘കേരള പോലീസ് തന്നെ 112ന്റെ അറിയിപ്പിട്ട് മന്ത്രിയെ ട്രോളിയതാണോ’ എന്ന് ചോദ്യവും കമന്റ് ആയി ഇട്ടിട്ടുണ്ട്.
പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ആണ് ഈ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത്. വിവര- പൊതുജന സമ്പർക്ക വകുപ്പിലെ ഒരു ഡെപ്യൂട്ടി ഡയറക്ടർ ആണ് ഇതിന്റെ ചുമതലക്കാരൻ.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.