തിരുവനന്തപുരത്ത് നേരത്തെ സ്ഥാനാർത്ഥിയെ ഇറക്കാൻ ബിജെപി; കരമന ജയനും കൃഷ്ണകുമാറും പട്ടികയിൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് മേൽക്കൈ നേടാൻ ബിജെപി ഒരുങ്ങുന്നു. ബിജെപിയുടെ സാധ്യതാ പട്ടികയിൽ തിരുവനന്തപുരം മണ്ഡലം ഇടംപിടിച്ചതോടെ മത്സരിക്കാനുള്ള താല്പര്യം പരസ്യമാക്കി നഗരജില്ലാ അധ്യക്ഷൻ കരമന ജ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് മേൽക്കൈ നേടാൻ ബിജെപി യൻ രംഗത്തെത്തി. നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറും മണ്ഡലത്തിലെ സാധ്യതാ പട്ടികയിലുണ്ട്.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മണ്ഡലത്തിൽ ബിജെപിക്ക് അനുകൂലമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. എൽഡിഎഫിലും യുഡിഎഫിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ അനിശ്ചിതത്വം തുടരുന്നതാണ് ബിജെപിക്ക് പ്രതീക്ഷ നൽകുന്നത്.

മുൻ മന്ത്രി ആന്റണി രാജു തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ഈ സീറ്റ് കേരള കോൺഗ്രസിൽ (ബി) നിന്ന് സിപിഎം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. ഇടത് വോട്ടുകളിൽ വിള്ളലുണ്ടാകാൻ ഇത് കാരണമാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.സീറ്റ് സിഎംപിക്കും സി.പി. ജോണിനും വിട്ടുകൊടുക്കുമെന്ന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.

 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആന്റണി രാജു 48,000-ത്തിൽപ്പരം വോട്ട് നേടിയപ്പോൾ, 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ ശശി തരൂർ അത്രത്തോളം വോട്ട് നേടി ഒന്നാമതെത്തി. എന്നാൽ ബിജെപിയുടെ രാജീവ് ചന്ദ്രശേഖർ 43,000-ത്തിലധികം വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയത് ബിജെപി ക്യാമ്പിന് വലിയ ആവേശം നൽകുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ വാർഡ് അടിസ്ഥാനത്തിലുള്ള കണക്കുകളിൽ എൽഡിഎഫ് 40,000 വോട്ടുകളുമായി മുന്നിലാണെങ്കിലും, 34,000 വോട്ടുകൾ നേടിയ ബിജെപി തൊട്ടുപിന്നാലെയുണ്ട്.സ്ഥാനാർത്ഥിയെ നേരത്തെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ മുന്നിലെത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.