തിരുവനന്തപുരം: ഇൻഫർമേഷൻ കമ്മിഷണറായി ഭരണപക്ഷഇഷ്ടക്കാരനെ നിയമിക്കാനായി തെരഞ്ഞെടുപ്പ് സമിതിയിൽ നിന്നും പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി.
സംസ്ഥാന ഇൻഫർമേഷൻ കമ്മിഷനിൽ ഒഴിവുള്ള സ്ഥാനത്തേക്ക് ഒരാളെ തിരഞ്ഞെടുക്കുന്നതിനായി ആറുമാസം മുമ്പ് അപേക്ഷകൾ ക്ഷണിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സർക്കാർ നിയോഗിക്കുന്ന വിദഗ്ധസമിതി തയ്യാറാക്കുന്ന പാനലിൽ നിന്ന് ഒരു അപേക്ഷകനെ മന്ത്രിസഭയിലേക്ക് ശുപാർശ ചെയ്യേണ്ടത് മുഖ്യമന്ത്രിയും നിയമ മന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെട്ട മൂന്നംഗ സമിതിയാണ്.
കഴിഞ്ഞമാസാ വസാനം ഒരു ദിവസത്തെ നോട്ടീസിൽ കമ്മിറ്റി കൂടുവാൻ നിശ്ചയിച്ചിരുന്നെങ്കിലും ആ തീയതിയിൽ പ്രതിപക്ഷ നേതാവിന് പങ്കെടുക്കുവാൻ അസൗകര്യമുണ്ടെന്ന് അറിയിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവിന്റെ അഭാവത്തിൽ യോഗം ചേർന്ന് ഇൻഫർമേഷൻ കമ്മിഷണറെ നിയമിക്കാൻ മന്ത്രിസഭ ഗവർണറോട് ശിപാർശ ചെയ്യുകയായിരുന്നു.
മന്ത്രിസഭ അംഗീകരിച്ച തീരുമാനം ഗവർണറുടെ അംഗീകാരത്തിന് ലോക് ഭവനിൽ എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനുമുമ്പ് നിയമനം നടത്തുന്നതിനാണ് തിരക്കിട്ട് കമ്മിറ്റി വിളിച്ചു ചേർത്തത് എന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. സാധാരണ ഗതിയിൽ സമിതിയിലെ മൂന്നുപേരും ഒപ്പ് വയ്ച്ചാണ് മന്ത്രിസഭയ്ക്ക് പേര് നൽകേണ്ടത്. പ്രതിപക്ഷ നേതാവിന് വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിൽ വിയോജിപ്പ് രേഖപെടുത്തുകയാണ് കീഴ്വഴക്കം.
എന്നാൽ പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി നടത്തിയ ശിപാർശയ്ക്ക് നിയമസാധുതയില്ലെന്ന് ബോധ്യമുള്ള ചീഫ് സെക്രട്ടറി തന്നെ മന്ത്രിസഭാ തീരുമാനം ഗവർണറുടെ അംഗീകാരത്തിന് അയക്കുകയായിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നവകേരള സദസ്സിലെ മർദ്ദനം: പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരെ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി





