ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ കേരള രാഷ്ട്രീയത്തില്‍ വീണ്ടും കൂടുമാറ്റത്തിന്റെ സാധ്യതകള്‍ ചര്‍ച്ചയില്‍. അതിനിടെ എന്‍.ഡി.എയിലെ പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസ് പിളര്‍പ്പിന്റെ വക്കിലാണെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പാര്‍ട്ടിയിലെ മൂന്ന് പ്രബല വിഭാഗങ്ങള്‍ മൂന്ന് വ്യത്യസ്ത രാഷ്ട്രീയ ദിശകളിലേക്ക് കണ്ണുവെക്കുന്നതോടെ തുഷാര്‍ വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യചിഹ്നമാകും.
ഈ സാഹചര്യം മുതലെടുത്ത് ബി.ഡി.ജെ.എസ് പ്രവര്‍ത്തകരെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്. നാസര്‍ നടത്തിയ പരസ്യ പ്രഖ്യാപനം രാഷ്ട്രീയ ബോംബായി മാറിയിരിക്കുന്നു. ബി.ഡി.ജെ.എസ് എന്ന പാര്‍ട്ടിക്കുള്ളില്‍ നിലവില്‍ മൂന്ന് വ്യത്യസ്ത ധാരകളാണ് സജീവമായിരിക്കുന്നത്. ഇത് പാര്‍ട്ടിയുടെ അസ്തിത്വത്തെ തന്നെ അപകടത്തിലാക്കുന്നു. എസ് എന്‍ ഡി പി യൂണിയന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇടതുപക്ഷ ആഭിമുഖ്യമാണ്. പിണറായി സര്‍ക്കാരുമായി എന്നും അടുത്ത ബന്ധം പുലര്‍ത്തുന്ന വെള്ളാപ്പള്ളി നടേശന്, ബി.ഡി.ജെ.എസ് എല്‍.ഡി.എഫിന്റെ ഭാഗമാകണമെന്ന താല്പര്യക്കാരനാണ്. പിന്നാക്ക സംരക്ഷണം ഇടതുപക്ഷത്തിലൂടെയേ സാധ്യമാകൂ എന്ന ബോധ്യം അദ്ദേഹം അണികളിലേക്ക് പകര്‍ന്നു നല്കുന്നു.
എന്‍.ഡി.എയില്‍ വേണ്ടത്ര പരിഗണന ലഭിക്കാത്തതില്‍ ക്രുദ്ധനായ തുഷാര്‍ വെള്ളാപ്പള്ളി യു.ഡി.എഫുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നതായാണ് വിവരം. അടൂര്‍ പ്രകാശിനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് തുഷാറിനായി വലവിരിച്ചു കഴിഞ്ഞു. ഒരു ‘മുന്നണി മാറ്റം’ വഴി യു.ഡി.എഫില്‍ മാന്യമായ ഇരിപ്പിടം തുഷാര്‍ സ്വപ്നം കാണുന്നു. പാര്‍ട്ടിയുടെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ഇപ്പോഴും ബി.ജെ.പിയുടെ രാഷ്ട്രീയത്തിനൊപ്പം നില്ക്കാന് ആഗ്രഹിക്കുന്നു. ഇവര്‍ മുന്നണി മാറ്റത്തെ നഖശിഖാന്തം എതിര്‍ക്കുകയാണ്. അങ്ങനെ വന്നാല്‍ ബിഡിജെഎസില്‍ പ്രതിസന്ധി രൂക്ഷമാകും. അച്ഛന് വെള്ളാപ്പള്ളി പറയുന്നത് തുഷാര്‍ അനുസരിക്കുമെന്നു കരുതുന്നവരുമുണ്ട്. വെള്ളാപ്പള്ളി ബിഡിജെഎസില്‍ ഇല്ല. എങ്കിലും എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി തന്നെയാണ് പാര്‍്ട്ടിയിലെ അവസാന വാക്ക് ഇപ്പോഴും.
മല്ലികാ സാരാഭായിയെ മാറ്റണം, മുഖ്യമന്ത്രി ചാൻസിലറാകണം: ആവശ്യവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
ഇത് മനസ്സിലാക്കിയാണ് സി.പി.എമ്മിന്റെ ‘ഓപ്പണ്‍ ഇന്‍വിറ്റേഷന്‍’. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈഴവ വോട്ട് ബാങ്കിലുണ്ടായ ചോര്‍ച്ച സി.പി.എമ്മിനെ അസ്വസ്ഥമാക്കുന്നുണ്ട്. ബി.ഡി.ജെ.എസ് പ്രവര്‍ത്തകരെ ബി.ജെ.പിയുടെ ‘സവര്‍ണ്ണ രാഷ്ട്രീയത്തില്‍’ നിന്ന് മോചിപ്പിച്ച് ഇടത്തോട്ടെത്തിച്ചാല് കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ വന്‍ മുന്നേറ്റമുണ്ടാക്കാമെന്നാണ് പിണറായി വിജയന്റെ കണക്കുകൂട്ടല്‍. ‘ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ബി.ജെ.പി വോട്ട് ചെയ്യുന്നില്ല’ എന്ന പരാതി നാസര്‍ ആയുധമാക്കുമ്പോള്‍, അത് തുഷാര്‍ വിഭാഗത്തെ സമ്മര്‍ദ്ദത്തിലാക്കാനാണ്.
എന്‍.ഡി.എ വിടുന്ന കാര്യം ഔദ്യോഗികമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഡ്വ. പി.എസ്. ജ്യോതിസ് പറയുമ്പോഴും, മാറ്റം ആഗ്രഹിക്കുന്നവര്‍ സമീപിക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ വാതിലുകള്‍ അടഞ്ഞിട്ടില്ല എന്നതിന്റെ സൂചനയാണ്. ബി.ഡി.ജെ.എസ് പിളര്‍ന്നാല്‍ അത് കേരള രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.


വിദേശഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് മണപ്പാട് ഗ്രൂപ്പിനുണ്ട്; ഒരു ചാരിറ്റി സംഘടനയ്ക്ക് സഹായം ചെയ്യാന്‍ ആവശ്യപ്പെടുന്നത് നിയമപരമായ തെറ്റല്ല; പുനര്‍ജനിയിലെ ആരോപണങ്ങള്‍ വിജിലന്‍സ് എസ് പി അന്വേഷിച്ച് തള്ളിയത്; യോഗേഷ് ഗുപ്തയുടെ സിബിഐ ശുപാര്‍ശ ഒരു വര്‍ഷം മുമ്പുള്ളത്; വിജിലന്‍സിന് കേസില്ല; പിന്നെ എങ്ങനെ സിബിഐ കേസെടുക്കും; ആ റിപ്പോര്‍ട്ട് നിയമ വകുപ്പ് തള്ളിയത്; പ്രതിപക്ഷ നേതാവിന് ഒരു ചുക്കും സംഭവിക്കില്ല





