ആലുവ: കേരളത്തിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ സൂചന നല്‍കി ബി.ഡി.ജെ.എസ്. അധ്യക്ഷനും എസ്.എ.ന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. എന്‍.ഡി.എ. മുന്നണിയില്‍ ബി.ജെ.പി.ക്കൊപ്പം തുടര്‍ന്നിട്ടും തിരഞ്ഞെടുപ്പുകളില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിയാത്തതിലുള്ള അതൃപ്തികള്‍ക്കിടയിലാണ് ഈ നിര്‍ണായക നീക്കമെന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ജയിക്കാന്‍ പറ്റാത്ത മുന്നണിയില്‍ തുടരുന്നതിനേക്കാള്‍ ഭേദം യു.ഡി.എഫുമായി സഹകരിക്കുന്നതാണോ എന്ന ആലോചനകള്‍ പാര്‍ട്ടിക്കുള്ളില്‍ സജീവമാണെന്ന സൂചനകള്‍ ബലപ്പെടുത്തുന്നതാണ് ഈ സന്ദര്‍ശനം.
എന്നാല്‍, ഇതൊരു സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും ഇതിന് പിന്നില്‍ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും തങ്ങള്‍ പഴയ സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് സാധിക്കാത്തതിന്റെ കാരണവും തുഷാര്‍ വെളിപ്പെടുത്തി. ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി തന്നെ രണ്ടു മൂന്ന് തവണ വിളിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി താന്‍ ഇന്ത്യയ്ക്ക് പുറത്തായിരുന്നതിനാലാണ് എത്താന്‍ സാധിക്കാതെ പോയത്. അന്ന് ഫോണിലൂടെ ബന്ധപ്പെടാനും പ്രയാസമുണ്ടായിരുന്നു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്തുള്ള ദിവസം നോക്കി നേരിട്ട് കണ്ട് അഭിനന്ദിക്കാനാണ് താന്‍ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.എന്‍.ഡി.പി. യോഗവും രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, സംഘടന ആര്‍ക്കും ഒപ്പമല്ലെന്ന സൂചനയാണ് തുഷാര്‍ നല്‍കിയത്: സംഘടന ഇതുവരെ ഒരു പാര്‍ട്ടിക്കെതിരെ നില്‍ക്കാനോ സഹായിക്കാനോ ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ല. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി മുന്‍പ് നടത്തിയ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്. സംഘടന എന്ന നിലയില്‍ കോണ്‍ഗ്രസിനെയോ ബി.ജെ.പിയെയോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയോ ഉപദ്രവിക്കാന്‍ തീരുമാനിച്ചിട്ടില്ല. ശാഖാതലങ്ങളില്‍ പോലും ആര്‍ക്കെതിരെയും നില്‍ക്കാന്‍ സംഘടന ഇതുവരെ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും തുഷാര്‍ വ്യക്തമാക്കി.
ഈ കൂടിക്കാഴ്ചയില്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കാന്‍ പ്രത്യേക ആവശ്യങ്ങളോ നിവേദനങ്ങളോ ഉണ്ടായിരുന്നില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കേരളം ഭരിക്കുന്നവരുമായി എപ്പോഴും സൗഹൃദവും സ്‌നേഹവും നിലനിര്‍ത്തുക എന്നത് എസ്.എന്‍.ഡി.പിയുടെ പൊതുവായ രീതിയാണ്. വരുംദിവസങ്ങളില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മില്‍ കൂടിക്കാഴ്ച ഉണ്ടായേക്കാമെന്നും അദ്ദേഹം സൂചന നല്‍കി.
എന്‍.ഡി.എ. വിട്ട് ബി.ഡി.ജെ.എസ്. യു.ഡി.എഫ്. പാളയത്തിലേക്ക് ചേക്കേറുന്നതിന്റെ ആദ്യപടിയാണോ ഈ പുകമറയെന്നത് വരും ദിവസങ്ങളിലെ രാഷ്ട്രീയ നീക്കങ്ങളിലൂടെ വ്യക്തമാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പോളിംഗ് കണക്കിലെ ‘നിഗൂഢത’: രാഷ്ട്രീയ കേരളം മുള്‍മുനയില്‍; കമ്മീഷനെതിരെ ഭരണ-പ്രതിപക്ഷങ്ങള്‍ കൈകോര്‍ക്കുമ്പോള്‍





