തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനിടെ നഗരത്തിലെ എസ്.എം.വി സ്കൂൾ വളപ്പിൽ ഭക്തരിൽ നിന്ന് അനധികൃതമായി പാർക്കിങ് ഫീസ് ഈടാക്കിയ പിടിഎ പ്രസിഡന്റ് കർണ്ണൻ, അംഗം ഹാഷിം എന്നിവർ അറസ്റ്റിലായി. ലൈസൻസോ ഔദ്യോഗിക അനുമതിയോ ഇല്ലാതെ 500 മുതൽ 1500 രൂപ വരെയാണ് ഇവർ വാഹന ഉടമകളിൽ നിന്ന് ഈടാക്കിയിരുന്നത്. കോർപ്പറേഷൻ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തമ്പാനൂർ പോലീസ് നടപടിയെടുത്തത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മേയർ വി.വി. രാജേഷിന് ലഭിച്ച വാട്സാപ്പ് സന്ദേശമാണ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. തുടർന്ന് മേയറും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ആർ. ഗോപനും നേരിട്ട് സ്കൂളിലെത്തി പരിശോധന നടത്തി. കുറ്റക്കാരെ വിളിച്ചുവരുത്തി റസീറ്റുകൾ പരിശോധിച്ച മേയർ, പിരിച്ചെടുത്ത തുക മുഴുവൻ ഭക്തർക്ക് തന്നെ തിരികെ നൽകിപ്പിച്ചു. തുടർന്ന് മേയർ തന്നെ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെടുകയുമായിരുന്നു.
പൊങ്കാല പ്രമാണിച്ച് നഗരത്തിൽ സമാനമായ രീതിയിൽ ഭക്തരെ ചൂഷണം ചെയ്തവർക്കെതിരെ കർശന നിരീക്ഷണം തുടരുമെന്ന് നഗരസഭ അറിയിച്ചു.
പാല് പിരിക്കാതെയും തൈരുണ്ടാക്കാം! വെറ്ററിനറി സര്‍വ്വകലാശാലാ ശാസ്ത്രജ്ഞരുടെ ‘മാജിക്’ കണ്ടുപിടിത്തത്തിന് പേറ്റന്റ്; ക്ഷീരമേഖലയില്‍ വന്‍ മാറ്റത്തിന് വഴിതെളിയും


വിലപിടിപ്പുള്ളതൊന്നും നഷ്ട്ടമായിട്ടില്ല ; റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര സമിതി





