തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് പഴുതടച്ച സുരക്ഷയുമായി കേരള പോലീസ്. രണ്ടും മൂന്നും ഘട്ടങ്ങളിലെ ഡ്യൂട്ടിക്കായി എസ് പി, ഡി വൈ എസ് പി, സി ഐ റാങ്കുകളിലുള്ള ഉദ്യോഗസ്ഥർക്ക് പുറമെ 2610 പോലീസ് ഉദ്യോഗസ്ഥരാണ് ആറ്റുകാൽ ഡ്യൂട്ടിക്കായി അണിനിരക്കുക.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ കെ കാർത്തിക്നാണ് സുരക്ഷാ സംവിധാനങ്ങളുടെ പൂർണ്ണചമുതല. അദ്ദേഹത്തെ സഹായിക്കാനായി തിരുവനന്തപുരം സിറ്റിയിലെ 4 ഡിസിപി മാർക്കും എ സി മാർക്കും പുറമെ എസ് പി റാങ്കിലുള്ള 5 ഉദ്യോഗസ്ഥരെയും ഡിവൈ എസ് പി റാങ്കിലുള്ള 23 പേരെയും ഇൻസ്പെക്ടർ റാങ്കിലുള്ള 60 പേരെയും നിയോഗിച്ചിട്ടുണ്ട്.
ടെലികമ്മ്യൂണിക്കേഷൻ എസ് പി ഉമേഷ് ഗോയൽ ഐപിഎസ്, എൻ ആർ ഐ സെൽ എസ് പി ഷീൻ തറയിൽ, ക്രൈം ബ്രാഞ്ച് ആസ്ഥാനം എസ് പി നാസറുദ്ദീൻ, ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ് പി സുദർശനൻ, ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റ് എസ് പി ആർ ശ്രീകുമാർ എന്നിവരാണ് ആറ്റുകാൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള പോലീസ് സൂപ്രണ്ടുമാർ.
കൊല്ലം സിറ്റി അഡിഷണൽ എസ് പി ജെ കെ ദിനിൽ, ഡിവൈഎസ്പി മാരായ എസ് ചന്ദ്രകുമാർ (മൂന്നാർ), എസ് ഷാജി ക്രൈം ബ്രാഞ്ച്,), എസ് വൈ സുരേഷ് (എസ് സി ആർ ബി ), ബിനു ശ്രീധർ (ക്രൈം ബ്രാഞ്ച് ),കെ എസ് പ്രകാശ് (നർകോട്ടിക് സെൽ, പത്തനംതിട്ട), ജെ സന്തോഷ് കുമാർ (ചെങ്ങന്നൂർ ), സി ജോൺ (കരുനാഗപ്പള്ളി ), ബിനു കുമാർ (കായംകുളം ), സോമശേഖരൻ നായർ(ഡി സി ബി, പത്തനംതിട്ട ), രതീഷ് കുമാർ (ക്രൈം ബ്രാഞ്ച്) സ്റ്റുവർട്ട് കീലർ (കൊട്ടാരക്കര ), ശ്രീകാന്ത് (സ്പെഷ്യൽ സെൽ ), വി എസ് ബിജു(ക്രൈം ബ്രാഞ്ച് ), നസീർ(ക്രൈം ബ്രാഞ്ച്, കൊല്ലം ), വിഎസ് പ്രദീപ്കുമാർ (അടൂർ ), എം പ്രസാദ് (ഡി സി ആർ ബി, കൊല്ലം ), ആർ രമേശ് (ക്രൈം ബ്രാഞ്ച് ), ഡി കെ പൃഥ്വിരാജ്(ക്രൈം ബ്രാഞ്ച് ), ദിനരാജ്(റെയിൽവേ ), ഷാജകുമാർ(ക്രൈംബ്രാഞ്ച് ), കെ ആർ ബിജു (നർകോട്ടിക് സെൽ, കോട്ടയം) എന്നിവരാണ് ആറ്റുകാൽ ഡ്യൂട്ടിയിലുള്ള ഡിവൈ എസ് പി മാർ.
പോലീസ് ഉദ്യോഗസ്ഥരിൽ 219 പേർ എസ് ഐ /എ എസ് ഐ റാങ്കിലുള്ളവരാണ്. വനിതാ എസ് ഐ /എ എസ് ഐ റാങ്കിൽ നിന്നും 18 പേരും സിവിൽ പോലീസ് ഓഫീസർ/സീനിയർ സിവിൽ പോലീസ് ഓഫീസർ റാങ്കിൽ നിന്നും 2100 പേരും വനിതാ സി പി ഒ /എസ് സി പി ഒ റാങ്കിൽ നിന്നും 273 പേരും ഉണ്ട്. ഒന്നാം തീയതിയാണ് ഈ ബാച്ചിന്റെ ഡ്യൂട്ടി ആരംഭിക്കുക. മൂന്നാം തീയതി പൊങ്കാല അവസാനിക്കുന്നത് വരെ ഇവർ ഡ്യൂട്ടിയിൽ ഉണ്ടാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ ; വിധി നടപ്പാക്കാൻ സർക്കാരിന് രണ്ടാഴ്ച കൂടി സമയം നൽകി ഹൈക്കോടതി
മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ ; വിധി നടപ്പാക്കാൻ സർക്കാരിന് രണ്ടാഴ്ച കൂടി സമയം നൽകി ഹൈക്കോടതി







