തിരുവനന്തപുരം: അഡീഷണൽ ഡിജിപി എസ് ശ്രീജിത് നൽകിയ മാനനഷ്ടകേസിൽ കെ എം ഷാജഹാന് പിഴശിക്ഷ. തിരുവനന്തപുരം മുൻസിഫ് കോടതിയുടേതാണ് വിധി. വ്ളോഗർ എന്ന നിലയിൽ കെ ജെ ഷാജഹാൻ ചെയ്ത ഒരു വീഡിയോയാണ് കേസിന് ആധാരം. തനിക്ക് മാനനഷ്ടം ഉണ്ടാക്കും വിധം ഷാജഹാൻ തെറ്റായ വാർത്ത നൽകി മോശക്കാരനായി ചിത്രീകരിച്ചു എന്നായിരുന്നുശ്രീജിത്തിന്റെ പരാതി.
മാനനഷ്ടത്തിന് അഞ്ച് ലക്ഷം രൂപ ശ്രീജിത്തിന് കെഎം ഷാജഹാൻ നൽകണം. പുറമേ കോടതി ചെലവും നൽകേണ്ടതുണ്ട്. ചാനൽ ചർച്ചകളിലൂടെ ശ്രദ്ധേയനായ ഷാജഹാൻ മുഖ്യമന്ത്രിയായിരിക്കെ വിഎസ് അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു. വ്ളോഗർ മാത്രമല്ല,അഭിഭാഷകൻ കൂടിയാണ് ഷാജഹാൻ. പോലീസ് സംസ്ഥാനത്തെ അഡീഷണൽ ഡിജിപിയാണ് ശ്രീജിത്ത് ഇപ്പോൾ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേന്ദ്രത്തിനെതിരെ കേരളം സമരത്തിലേക്ക്! മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 12-ന് സത്യാഗ്രഹം; തടഞ്ഞുവെച്ചത് 5,784 കോടി





