അബുദാബി: വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കത്തിൽ കാരുണ്യത്തിന്റെ ഉദാത്തമായ മാതൃകയുമായി യുഎഇ. രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 1440 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. ശിക്ഷാകാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ തടവുകാർക്ക് കുടുംബത്തോടൊപ്പം ഒത്തുചേരാനും ജീവിതത്തിൽ പുതിയ തുടക്കം നൽകാനുമാണ് ഈ നടപടി.മോചിതരാകുന്നവരുടെ ശിക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ കൂടി സർക്കാർ ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
തെറ്റുകൾ തിരുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങാൻ തടവുകാർക്ക് അവസരം നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുടുംബങ്ങളുടെ വിങ്ങൽ അകറ്റാനും പ്രിയപ്പെട്ടവർക്കൊപ്പം റമദാൻ ആഘോഷിക്കാനും ഇത് വഴിയൊരുക്കും. അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്തവരെയാണ് സാധാരണയായി ഇത്തരം പൊതുമാപ്പിനായി പരിഗണിക്കാറുള്ളത്. വരും ദിവസങ്ങളിൽ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ പ്രത്യേകമായി കൂടുതൽ തടവുകാർക്ക് ശിക്ഷാ ഇളവുകൾ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ഒമാൻ ഒഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങളെല്ലാം ഇന്ന് (ബുധനാഴ്ച) റമദാൻ ഒന്നിലേക്ക് പ്രവേശിച്ചു. ഒമാനിൽ നാളെയാണ് റമദാൻ ആരംഭിക്കുന്നത്. വ്രതമാസത്തോടനുബന്ധിച്ച് ഗൾഫ് മേഖലയിലുടനീളം കോടികൾ ചിലവഴിച്ചുള്ള വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
വർഷാവർഷം റമദാൻ മാസത്തിൽ തടവുകാർക്ക് മോചനം നൽകുന്ന രീതി ഗൾഫ് രാഷ്ട്രങ്ങൾ പിന്തുടരാറുണ്ട്. ഇത് അനേകം പ്രവാസികൾക്കും സ്വദേശികൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്.
യുഎസ് – ഇറാന് ചര്‍ച്ചകള്‍ പൊളിച്ചത് നെതന്യാഹുവിന്റെ ഫോണ്‍കോള്‍; 21 മണിക്കൂര്‍ നീണ്ട സമാധാന നീക്കം തകര്‍ത്തത് ആ ഒരു ഫോണ്‍ കോള്‍ ?


സമാധാന ശ്രമങ്ങള്‍ക്കിടെ യുക്രൈനില്‍ ട്രെയിനിന് നേരെ റഷ്യയുടെ ഡ്രോണ്‍ ആക്രമണം! യാത്രക്കാര്‍ക്കിടയിലേക്ക് ഡ്രോണ്‍ പതിച്ചു; അഞ്ചിലധികം പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍





