കൊച്ചി: ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ സംവിധായകൻ ഷാജി കൈലാസ്, നിർമ്മാതാവ് സുരേഷ് കുമാർ, രഞ്ജി പണിക്കർ എന്നിവർ വിജിലൻസിന് മൊഴി നൽകി. കൊടിമരം സ്വർണ്ണം പൊതിയുന്നതിനായി ഭക്തർ നൽകിയ സ്വർണ്ണത്തിന്റെ കണക്കിലും ഉറവിടത്തിലും ഉണ്ടായ അവ്യക്തതയെക്കുറിച്ചാണ് വിജിലൻസ് സംഘം അന്വേഷിക്കുന്നത്. നാണയ രൂപത്തിലാണ് തങ്ങൾ സ്വർണ്ണം കൈമാറിയതെന്നാണ് താരങ്ങൾ മൊഴി നൽകിയിട്ടുള്ളത്.
ഈ കേസിൽ മൊഴി നൽകാൻ തയ്യാറാണെന്ന് നടന്മാരായ മോഹൻലാലും സുരേഷ് ഗോപിയും വിജിലൻസിനെ അറിയിച്ചിട്ടുണ്ട്. ഇവരുടെ മൊഴി കൂടി രേഖപ്പെടുത്തുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. കൂടാതെ, കൊടിമരത്തിനായി സ്വർണ്ണം നൽകിയ മറ്റ് ഭക്തരെ കണ്ടെത്താനായി പത്രങ്ങളിൽ പരസ്യം നൽകുന്ന കാര്യവും വിജിലൻസിന്റെ ആലോചനയിലുണ്ട്.
വിജിലൻസ് ഡി.വൈ.എസ്.പി സി.എസ്. ഹരിക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം യൂണിറ്റിലെ സി.ഐ സജി ശങ്കർ, പത്തനംതിട്ട യൂണിറ്റിലെ സി.ഐ രാജേഷ് കുമാർ, തെക്കൻ മേഖല സി.ഐ അജി ജി. നാഥ് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ട്രെയിൻ എത്തിയിട്ടും റെയിൽവേ ഗേറ്റ് അടച്ചില്ല ; ആലപ്പുഴയിൽ ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം
2014-ൽ എം.പി. ഗോവിന്ദൻ നായർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്താണ് യു.ഡി.എഫ് സർക്കാർ കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് തീരുമാനമെടുത്തത്. ജൂൺ 18-ന് നടന്ന ദേവപ്രശ്ന വിധി പ്രകാരമായിരുന്നു ഈ തീരുമാനം.
ഗോവിന്ദൻ നായരുടെ ഭരണസമിതി എടുത്ത തീരുമാനം 2017-ൽ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായ സമിതിയാണ് നടപ്പിലാക്കിയത്.കൊടിമരത്തിൽ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട കണക്കുകളിൽ തിരിമറി നടന്നുവെന്ന ആക്ഷേപം ഉയർന്നതിനെത്തുടർന്നാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.വിജിലൻസ് അന്വേഷണം സിനിമാ താരങ്ങളിലേക്ക് കൂടി നീങ്ങിയതോടെ കേസ് വീണ്ടും സജീവ ചർച്ചയാകുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖരെ വിജിലൻസ് ചോദ്യം ചെയ്തേക്കും.


എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.വി. സുമേഷിന് വേണ്ടി പിആര്‍ഡിയുടെ പത്രക്കുറിപ്പ്; കണ്ണൂര്‍ പിആര്‍ഡിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി ; ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തെറിച്ചു!





