തിരുവനന്തപുരം: വിടപറയുമ്പോഴും അഞ്ച് പേർക്ക് പുതുജീവൻ നൽകി പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം കേരളത്തിന്റെ നൊമ്പരമാകുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് മസ്തിഷ്ക മരണം സംഭവിച്ച ഈ കുരുന്ന്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളായ ആലിൻ ഷെറിൻ, റോഡപകടത്തെ തുടർന്നാണ് മരണത്തിന് കീഴടങ്ങിയത്.
മകളുടെ വേർപാടിലും മറ്റൊരു ജീവൻ നിലനിൽക്കണമെന്ന മാതാപിതാക്കളുടെ ഉദാത്തമായ തീരുമാനമാണ് അവയവദാനത്തിലേക്ക് നയിച്ചത്. ആലിന്റെ അവയവങ്ങൾ ദാനം ചെയ്യുന്ന വിവരം ആരോഗ്യമന്ത്രി വീണാ ജോർജ് ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പങ്കുവെച്ചത്.
ആലിന്റെ രണ്ട് വൃക്കകളും തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലുള്ള പത്ത് വയസ്സുകാരന് നൽകും.കരൾ, ഹൃദയ വാൾവ്, കോർണിയ എന്നീ അവയവങ്ങളും ആലിൻ മറ്റുള്ളവർക്കായി നൽകി.”തീവ്രദുഃഖത്തിലും മറ്റുള്ളവരുടെ ജീവൻ നിലനിർത്തുന്നതിന് വേണ്ടി മാതാപിതാക്കൾ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നു. ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു,” എന്ന് മന്ത്രി വീണാ ജോർജ് കുറിച്ചു.
അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ അവയവദാനത്തിനായുള്ള എല്ലാ നടപടിക്രമങ്ങളും സർക്കാർ ഏജൻസിയായ കെ-സോട്ടോയുടെ നേതൃത്വത്തിലാണ് നടന്നത്. പ്രിയപ്പെട്ട മകൾ നഷ്ടപ്പെട്ട വേദനയിലും സഹജീവികളോടുള്ള കരുണ കാട്ടിയ ആലിന്റെ കുടുംബത്തെ നന്ദിയോടെയും ആദരവോടെയും സ്മരിക്കുകയാണ് കേരളം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ആറ്റുകാൽ പൊങ്കാല മാലിന്യനീക്കത്തിൽ വീഴ്ച: തിരുവനന്തപുരം നഗരസഭയിലെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി; സ്ഥലംമാറ്റി.





