മരണത്തിലും മാതൃകയായി ജയി ജയകുമാർ; 5 പേർക്ക് പുതുജീവൻ പകർന്ന് അവയവദാനം

തിരുവനന്തപുരം: മാതൃകയായി വീണ്ടും അവയവദാനം. 5 അവയവങ്ങൾ ദാനം ചെയ്തു ജയി ജയകുമാർ യാത്രയായി. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ച  ജയി ജയകുമാറിന്റെ അവയവങ്ങളാണ് ദാനംചെയ്യുന്നത്. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ സ്വദേശിനിയാണ് .
35 വയസ് പ്രായമുള്ള ജയിയുടെ അഞ്ച് അവയവങ്ങളാണ് ദാനംചെയ്യുക. ഹൃദയം എറണാകുളം ലിസി ആശുപത്രിയിലേക്ക് എയർ ആംബുലൻസ് വഴി കൊണ്ടുപോകും. കഴിഞ്ഞ രണ്ടിനാണ് ജയി ജയകുമാറിനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.