തിരുവനന്തപുരം: കാലടി സംസ്കൃത സർവകശാലയിലെ പ്രവേശനക്രമക്കേടിൽ ഗവർണ്ണറുടെ ഇടപെടൽ. ബിഎഫ്എ (ബാച്ചിലർ ഓഫ് ഫൈൻ ആർട്ട്സ്) പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിക്ക് എം എഫ് എ യ്ക്ക് പ്രവേശനം നൽകി ബിഎഫ്എ ജയിച്ചതായി പ്രഖ്യാപിക്കാനുള്ള സിൻഡിക്കേറ്റിന്റെ തീരുമാനം മരവിപ്പിക്കാൻ സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണർ നിർദ്ദേശം നൽകി.
സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമന നടപടികൾ ആരംഭിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം നിർത്തിവയ്ക്കാനും ഗവർണർ വിസി ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച കത്ത് ഇന്ന് രാജ്ഭവൻ സെക്രട്ടറി വിസി ഡോ.കെ. കെ. ഗീതാ കുമാരിക്ക് കൈമാറി.
നാല് വർഷ ബിഎഫ്എ (മ്യൂറൽ പെയിന്റിംഗ്) പരീക്ഷയിൽ തോറ്റതിനെ തുടർന്ന് 2005 ൽ പഠനം ഉപേക്ഷിച്ച എ. കലേഷ് എന്ന വിദ്യാർത്ഥിയ്ക്ക് എംഎഫ് എ യ്ക്ക് പ്രവേശനം നൽകിയിരുന്നു.ഇയാൾ 2023 ൽ എം എഫ് എ ജയിച്ച തുകൊണ്ട് പ്രത്യേക കേസായി പരിഗണിച്ച് ബിഎഫ്എ ജയിപ്പിക്കാൻ താൽക്കാലിക വിസി ഡോ.കെ.കെ.ഗീതാ കുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിക്കുകയായിരുന്നു.
കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർവ്വകലാശാലയിൽ നിലവിലെ വിദ്യാർഥികളുടെ എണ്ണത്തിന്ആനുപാതികത്തിൽ അധികം അധ്യാപകരെ നിയമിച്ചിരിക്കുന്നതായ ഗവൺമെൻറ് ഓഡിറ്ററുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക്പരാതി നൽകിയിരുന്നു.
ഗവർണർ നാമനിർദ്ദേശം ചെയ്ത നാല് സിണ്ടിക്കേറ്റ് അംഗങ്ങളും സർവ്വകലാശാലയിൽ നടക്കുന്ന ക്രമവിരുദ്ധ നടപടികളും അഴിമതികളും ഗവർണറെ രേഖമൂലം അറിയിച്ചിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പൊലീസ് പടയില്‍ വന്‍ അഴിച്ചുപണി; സംസ്ഥാനത്ത് 400-ലധികം സി.ഐമാര്‍ക്ക് കൂട്ടസ്ഥലംമാറ്റം; പൂര്‍ണ്ണ പട്ടിക അറിയാം..





