തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ. പ്രശാന്തിന്റെ വാഹനം തടഞ്ഞ സംഭവത്തില്‍ വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെതിരെ പോലീസ് കേസെടുത്തു. ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ല എന്നാരോപിച്ചായിരുന്നു കൗണ്‍സിലറുടെ പ്രതിഷേധം.
വാഴോട്ടുകോണത്ത് മഹിളാമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയായിരുന്നു ഇത്. എന്നാല്‍ മന്ത്രിയുടെ അസാന്നിധ്യത്തില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലറായ തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്നും പ്രോട്ടോക്കോള്‍ ലംഘനം നടന്നെന്നുമാണ് സുഗതന് ആരോപിക്കുന്നത്.ഉദ്ഘാടനത്തിന് ശേഷം മടങ്ങുകയായിരുന്ന എം.എ.എയുടെ കാര്‍ സുഗതന്റെ നേതൃത്വത്തില്‍ തടഞ്ഞു. ഇതിന് പുറമെ വേദിയിലുണ്ടായിരുന്നവരെ അധിക്ഷേപിച്ചതായും ആരോപണമുണ്ട്.ചടങ്ങിലെ മൈക്ക് ഓപ്പറേറ്റര്‍മാരെ ഭീഷണിപ്പെടുത്തുകയും പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വി.കെ. പ്രശാന്ത് നല്കിയ പരാതിയിലാണ് വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തത്.
ദീപക്കിന്റെ മരണം; ഇൻസ്റ്റാഗ്രാം വ്ലോഗർ ഷിംജിതയ്ക്ക് ജാമ്യം!







