കാസര്‍കോട് : മഞ്ചേശ്വരത്ത് നാടിനെ നടുക്കിയ ദാരുണ സംഭവം. 18 വയസ്സുകാരിയായ മകള്‍ ജുമൈലയെ സ്വന്തം പിതാവ് വെട്ടിക്കൊന്നു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശിയായ ഉമര്‍ ഫാറൂഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വൈകിട്ടോടെയാണ് തൂമിനാട് സ്വദേശികളെ ഞെട്ടിച്ച കൊലപാതകം നടന്നത്. പ്രതി ഉമര്‍ ഫാറൂഖ് ലഹരിക്ക് അടിമയാണെന്നും കൃത്യം നടത്തുമ്പോഴും ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. കുടുംബവഴക്കാണോ അതോ മറ്റ് പ്രകോപനങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
വീടിനുള്ളില്‍ നിന്ന് പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ജുമൈലയെ കണ്ടെത്തുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊലപാതകം നടക്കുമ്പോള്‍ ജുമൈലയുടെ അമ്മയും വീട്ടിലുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം.
സംഭവസ്ഥലത്തെത്തിയ മഞ്ചേശ്വരം പോലീസ് ഉമര്‍ ഫാറൂഖിനെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്തു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മഞ്ചേശ്വരത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയേക്കും.


തിരുവനന്തപുരത്ത് ഗുണ്ടാ വേട്ട: കുപ്രസിദ്ധ കുറ്റവാളി ജിഷ്ണുവിനെ കാപ്പ ചുമത്തി നാടുകടത്തി
തിരുവനന്തപുരത്ത് പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ; അമ്മ ഒളിവിൽ





