എന്നാൽ ആരോ കരുതിക്കൂട്ടി പാലത്തിന്റെ ഗ്ലാസ് തകർത്തതാണ് എന്നായിരുന്നു വൈബ്സ് കോ യുടെ വിശദീകരണം. കരുതിക്കൂട്ടിയുള്ള അട്ടിമറി ശ്രമമാണ് ഉണ്ടായതെന്നും സൊസൈറ്റി ഭാരവാഹികൾ ആരോപിച്ചിരുന്നു.
തുടർന്ന് സൊസൈറ്റി പ്രസിഡന്റ് സി എസ് രതീഷ് ശ്രീകാര്യം പോലീസിൽ പരാതി നൽകി. “2024 ഏപ്രിൽ മാസം 28 ആം തീയതിയ്ക്ക് മുൻപുള്ള ഏതോ ദിവസം ഏതോ സാമൂഹിക ദ്രോഹികൾ പാ ർക്കിനുള്ളിൽ അതിക്രമിച്ചു കയറി ഏതോ വിധം കണ്ണാടി പാലത്തിന് കേടുവരുത്തി സൊസൈറ്റിക്ക് അന്യായ നഷ്ടം ഉണ്ടാക്കി” എന്നായിരുന്നു പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ 2024 മെയ് രണ്ടിന് ശ്രീകാര്യം പോലീസ് ക്രൈം 442 /2024 നമ്പരായി കേസ് രജിസ്റ്റർചെയ്തു. ഇന്ത്യൻ ശിക്ഷാനിയമം 447, ( കുറ്റകരമായ വസ്തു കയ്യേറ്റം ),427( 50 രൂപയ്ക്ക് മുകളിൽ നഷ്ടമുണ്ടാക്കുന്ന ദ്രോഹം) എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്.
വേണ്ടത്ര മുൻ പരിചയം ഇല്ലാതെ നടത്തിയ നിർമ്മാണ പ്രവർത്തനത്തിനിടെ ഉണ്ടായ പാകപ്പിഴവാണ് ഗ്ലാസ് പൊട്ടാൻ കാരണമെന്ന വസ്തുത മറച്ചുവയ്ക്കാനായിരുന്നു ഈ കേസിലൂടെ സൊസൈറ്റിയുടെ ശ്രമം.എന്നാൽ ശാസ്ത്രീയ പരിശോധനയിൽ സൊസൈറ്റിയുടെ ഈ ശ്രമം പൊളിയുകയായിരുന്നു.
‘പുറത്തുനിന്നുള്ള ഒരു വസ്തുവിന്റെയോ ആയുധത്തിന്റെയോ ആഘാതം മൂലം ഗ്ലാസ് പൊട്ടിയതിന്റെ ലക്ഷണങ്ങളൊ ന്നും കണ്ടെത്താനായില്ല'(No signs indicating that the glass was fractured by an impact caused by a projectile or tool could be detected) എന്നതായിരുന്നു ശാസ്ത്രീയ അന്വേഷണ സംഘത്തിന്റെ പരിശോധനയുടെ റിപ്പോർട്ട്.
24 മണിക്കൂറും സുരക്ഷാ ജീവനക്കാരും സുരക്ഷാ സംവിധാനങ്ങളുമുള്ള ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ല എന്ന് ശ്രീകാര്യം പോലീസിന്റെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.
പരിശോധന റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിലും അന്വേഷണത്തിൽ മറ്റു തെളിവുകൾ കിട്ടാത്ത സാഹചര്യത്തിലും കേസ് ‘മറ്റു നടപടികൾ അവസാനിപ്പിക്കുന്നു ‘എന്നു പറഞ്ഞ് കോടതിയിൽ റിപ്പോർട്ട് നൽകി അവസാനിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.


കണ്ണൂരില്‍ വീണാ ജോര്‍ജിന് നേരെ കെ എസ് യു ആക്രമണം; ഉമ്മന്‍ ചാണ്ടിയുടെ പക്വത ചര്‍ച്ചകളില്‍
ഉഭയകക്ഷി സമ്മതത്തോടെയുള്ള പരസ്ത്രീ ബന്ധമാണെങ്കില്‍ പോലും ഒരു രാഷ്ട്രീയക്കാരന് വേണ്ട അടിസ്ഥാന ധാര്‍മ്മികത രാഹുല്‍ ലംഘിച്ചു; പക്ഷേ കോടതിയില്‍ കുറ്റം തെളിയാതെ അയോഗ്യത അനുവദിക്കില്ല; മാങ്കൂട്ടത്തിലിനെ പുറത്തു നിര്‍ത്തി സിപിഎമ്മിനെ തിരുത്താന്‍ കോണ്‍ഗ്രസ്





