ചെന്നൈ : വിജയ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ജനനായകന്’ നിയമക്കുരുക്കില്‍പ്പെട്ടതോടെ റിലീസ് ഇനിയും നീളും. ചിത്രത്തിന് ‘U/A’ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കിയതാണ് തിരിച്ചടിയായത്.
സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് മുന്‍പ് ഉത്തരവിട്ടതെന്ന് നിരീക്ഷിച്ച ഡിവിഷന് ബെഞ്ച് (ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹന്‍ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുള്‍ മുരുകന്), വിഷയം വീണ്ടും പരിഗണിക്കാന്‍ സിംഗിള്‍ ബെഞ്ചിന് തിരിച്ചയച്ചു. സ്വാഭാവികനീതി പാലിക്കപ്പെട്ടില്ലെന്നും സെന്‍സര്‍ ബോര്‍ഡിന് മറുപടി നല്കാന് മതിയായ അവസരം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഫെബ്രുവരി 16-ന് ചിത്രം റിലീസ് ചെയ്തേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ പുതിയ കോടതി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആഴ്ചകളോളം സമയം വേണ്ടിവരുമെന്നതിനാല്‍ ഫെബ്രുവരിയിലെ റിലീസ് അസാധ്യമാണ്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയിലായിരുന്നു ആരാധകര്‍.
മലയാള സിനിമയിൽ ചരിത്രം രചിക്കാൻ ‘; ‘പേട്രിയറ്റ്’ ട്രെയ്ലർ ലോഞ്ച് ഏപ്രിൽ 4-ന് ; ഫാൻസിനൊപ്പം കൊച്ചിയിൽ മോഹൻലാൽ തൃശൂരിൽ മമ്മൂട്ടി
ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്കാന് വൈകുന്നതിനെതിരെ നിര്‍മ്മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. ജനുവരി 9-ന് സര്‍ട്ടിഫിക്കറ്റ് നല്കാന് അനുകൂല വിധി ലഭിച്ചെങ്കിലും സെന്‍സര്‍ ബോര്‍ഡ് ഉടന്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങി. ഈ സ്റ്റേയാണ് ഇപ്പോള്‍ സ്ഥിരപ്പെടുത്തുകയും കേസ് പുനഃപരിശോധനയ്ക്ക് വിടുകയും ചെയ്തത്


‘പേട്രിയറ്റിൽ’ എനിക്കും മോഹൻലാലിനും നായികമാരില്ല, പ്രാധാന്യം സ്റ്റാർഡത്തിനല്ല; മനസ്സ് തുറന്ന് മമ്മൂട്ടി



