പത്മാപുരസ്‌കാരങ്ങളില്‍ തിളങ്ങി കേരളം, മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും ജസ്റ്റിസ് കെടി തോമസിനും പത്മവിഭൂഷന്‍, മമ്മൂട്ടിയ്ക്കും വെളളാപ്പളളിയ്ക്കും പത്മഭൂഷണ്‍

പത്മ പുരസ്‌കാരങ്ങളില്‍ കേരളത്തിന് അഭിമാന നേട്ടം. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കെ.ടി. തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ ലഭിച്ചു. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചു.

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസിന് സാമൂഹിക-രാഷ്ട്രീയ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കുന്നത്.ഏഴ് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിനുള്ള രാജ്യത്തിന്റെ വലിയ അംഗീകാരമായാണ് വി.എസിനുള്ള പത്മവിഭൂഷണ്‍ വിലയിരുത്തപ്പെടുന്നത്. കേരള രാഷ്ട്രീയത്തിലെ പടനായകന്‍ എന്ന് അറിയപ്പെട്ടിരുന്ന വി.എസ്, സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ നടത്തിയ ഇടപെടലുകളും അഴിമതി വിരുദ്ധ പോരാട്ടങ്ങളും പുരസ്‌കാര നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായകമായി.

മലയാളത്തിന്റെ സ്വന്തം മമ്മൂക്കയ്ക്ക് മലയാള സിനിമയിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പത്മഭൂഷണ്‍ ബഹുമതി തേടിയെത്തിയത്. 1998-ല്‍ പത്മശ്രീ ലഭിച്ചതിന് ശേഷം 28 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിക്കുന്നത്.

സുപ്രീം കോടതി മുന്‍ ജസ്റ്റിസായ ജസ്റ്റിസ് കെ.ടി. തോമസിന് അദ്ദേഹത്തിന് പൊതുസേവന രംഗത്തെ മികവിനാണ് ഈ ഉന്നത ബഹുമതി നല്‍കി രാജ്യം ആദരിക്കുന്നത്.

വെള്ളാപ്പള്ളി നടേശന്‍
സാമൂഹിക സേവന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയെ ആദരിച്ചത്.

പി. നാരായണന്‍
സാമൂഹിക-സാംസ്‌കാരിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പത്മഭൂഷണ്‍ ലഭിച്ചു.

പത്മശ്രീ പുരസ്‌കാരങ്ങള്‍
കലാരംഗത്തെ സംഭാവനകള്‍ക്ക് കലാമണ്ഡലം വിമലാ മേനോനും
പരിസ്ഥിതി സംരക്ഷണ രംഗത്തെ നിശബ്ദ സേവനത്തിന് ‘അണ്‍സങ് ഹീറോസ്’ വിഭാഗത്തില്‍ കൊല്ലക്കയില്‍ ദേവകി അമ്മയ്ക്കും പത്മശ്രീ ലഭിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.