തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ സ്വര്‍ണ്ണവാതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കൊള്ള കേസില്‍ നടന് ജയറാമിനെതിരെ അന്വേഷണം മുറുകുന്നു. കേസില്‍ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അഞ്ചുപേര്‍ സംശയനിഴലിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ നടന് ജയറാം നല്കിയ മൊഴികളിലെ ഗുരുതരമായ വൈരുദ്ധ്യങ്ങളാണ് അന്വേഷണ സംഘത്തെ പുതിയ നീക്കങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്.
ശ്രീകോവിലിന്റെ കട്ടിളപ്പാളിയും ദ്വാരപാലക പാളികളും ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ നടത്തിയ സംഭവത്തിലാണ് പൊരുത്തക്കേടുകള്‍ ഒന്നിനുപുറകെ ഒന്നായി തെളിയുന്നത്. മാസങ്ങളുടെ വ്യത്യാസത്തില്‍ നടന്ന രണ്ട് വ്യത്യസ്ത പൂജകള്‍ ഒരൊറ്റ ദിവസം നടന്നതാണെന്ന് പറഞ്ഞ് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ജയറാം ശ്രമിച്ചതെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ ജയറാമിനെ വീണ്ടും ചോദ്യം ചെയ്യും.
2019 ജൂണില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഫാക്ടറിയില്‍ നടന്ന കട്ടിളപ്പാളിയുടെ പൂജയിലും സെപ്റ്റംബറില്‍ ജയറാമിന്റെ വീട്ടില്‍ വെച്ച് നടന്ന ദ്വാരപാലക പാളികളുടെ പൂജയിലും താരം സജീവമായി പങ്കെടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും എല്ലാം ഒറ്റ ദിവസമായിരുന്നു നടന്നതെന്നാണ് ജയറാം മൊഴി നല്‍കിയത്. എന്നാല്‍ ജൂണില്‍ കട്ടിളപ്പാളിയുടെ പണി നടക്കുമ്പോള്‍ ദ്വാരപാലക പാളികള്‍ ശബരിമലയില്‍ നിന്ന് ഇളക്കി മാറ്റിയിട്ടുപോലുമില്ലായിരുന്നു. ഈ വസ്തുത മറച്ചുവെച്ചാണ് ജയറാം പോലീസിന് മുന്നില്‍ മൊഴി നല്‍കിയത്.
സ്വര്‍ണ്ണപ്പാളികള്‍ വീട്ടില്‍ എത്തിച്ചിട്ടില്ലെന്ന് ശില്പി ഉണ്ണികൃഷ്ണന് പോറ്റി ആവര്‍ത്തിക്കുമ്പോഴും ജയറാമിന്റെ വീട്ടില്‍ സ്വര്‍ണ്ണപ്പാളികള്‍ വെച്ച് പൂജ നടത്തുന്ന ചിത്രങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതോടെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന് ജയറാമിനെ വീണ്ടും ചോദ്യം ചെയ്യാനും കടുത്ത നടപടികളിലേക്ക് നീങ്ങാനുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സ്വര്‍ണ്ണവാതില്‍, ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളി, ദ്വാരപാലക പാളികള്‍ എന്നിവയുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണക്കൊള്ള നടന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഓരോ ഘട്ടത്തിലും ജയറാമിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണം നീങ്ങാനാണ് സാധ്യത.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അരനൂറ്റാണ്ടിന്റെ പാർലമെന്ററി രാഷ്ട്രീയം അവസാനിപ്പിച്ച് പി.ജെ. ജോസഫ്;തൊടുപുഴയിൽ ഇനി മകൻ അപു ജോൺ ; കേരളം കോൺഗ്രസ് ജോസഫ് 8 സീറ്റുകളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു!



