തിരുവനന്തപുരത്ത് നിന്നും കൊല്ലത്തെ ഗുണ്ടകളെ ഒതുക്കാന്‍ ദിനില്‍; അഡീഷണല്‍ എസ് പിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കും സ്ഥലം മാറ്റം; നാലു പേര്‍ക്ക് പ്രെമോഷന്‍; പോലീസില്‍ അഴിച്ചു പണി; ആ ഉത്തരവിന്റെ പൂര്‍ണ്ണ രൂപം

തിരുവനന്തപുരം: കേരള പോലീസ് സേനയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DySP), അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് (Addl. SP) തലത്തില്‍ വന്‍ അഴിച്ചുപണി. അഡീഷണല്‍ എസ്.പി (അഡ്മിന്‍) കേഡറിലെ 11 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഇവയാണ്: ദിനില്‍ ജെ.കെ: തിരുവനന്തപുരം റൂറലില്‍ നിന്ന് കൊല്ലം സിറ്റിയിലേക്ക്. സിനോജ് ടി.എസ്: തൃശൂര്‍ റൂറലില്‍ നിന്ന് പാലക്കാട്ടേക്ക്. ഷംസുദ്ദീന്‍ എസ്: പാലക്കാട് നിന്ന് കോഴിക്കോട് സിറ്റിയിലേക്ക്. പ്രദീപ് കുമാര്‍ എ: കൊല്ലം സിറ്റി ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് തിരുവനന്തപുരം റൂറലിലേക്കും നിയമിച്ചു. അഞ്ചു ഇന്‍സ്‌പെക്ടര്‍മാരെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കേഡറിലേക്ക് ഉയര്‍ത്തിക്കൊണ്ട് ഉത്തരവായി. റെഗുലര്‍ അടിസ്ഥാനത്തില്‍ ?63,700 – ?1,23,700 ശമ്പള സ്‌കെയിലിലാണ് സ്ഥാനക്കയറ്റം. സംസ്ഥാനത്തുടനീളം 134 ഡിവൈ.എസ്.പിമാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഉത്തരവിന്റെ പൂര്‍ണ്ണ രൂപം

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.