തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ബജറ്റില്‍ യഥാര്‍ത്ഥ്യമാകും. 2026-ലെ സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തില്‍ ശമ്പള പരിഷ്‌കരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. ഇതിനായുള്ള പ്രാഥമിക നടപടികള്‍ ധനവകുപ്പില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
പുതിയ പരിഷ്‌കരണം നടപ്പിലാക്കുന്നതോടെ ശമ്പളത്തില്‍ ഏകദേശം 38 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടായേക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം അടക്കം മാറും. തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ ജീവനക്കാരെ സന്തോഷിപ്പിക്കുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ ശമ്പളം 2024 ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കാനും ചര്‍ച്ചകളുണ്ട്. അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇരട്ട ലോട്ടറിയായി മാറും.
നിലവിലെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുള്ള ജനപ്രിയ തീരുമാനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നേരത്തെ സൂചന നല്‍കിയിരുന്നു. ശമ്പള വര്‍ദ്ധനവിനൊപ്പം തന്നെ കുടിശ്ശികയായി നില്‍ക്കുന്ന ഡിഎ ഗഡുക്കളുടെ കാര്യത്തിലും അനുകൂല തീരുമാനം പ്രതീക്ഷിക്കാം.
കൂടാതെ, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരമായി ഒരു നിശ്ചിത തുക പെന്‍ഷന്‍ ഉറപ്പാക്കുന്ന ‘അഷ്വേര്‍ഡ് പെന്‍ഷന്‍ സ്‌കീം’ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനവും വരാനിരിക്കുന്ന ബജറ്റില്‍ ജീവനക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ തീരുമാനം ഉടന്‍ സിപിഎം എടുക്കും. ഇടതു മുന്നണിയേയും അറിയിച്ചാകും തീരുമാനം എടുക്കുക. ഇതിനായുള്ള അണിയറ നീക്കങ്ങള്‍ ധനവകുപ്പില്‍ സജീവമാണ്.
നിലവിലെ അടിസ്ഥാന ശമ്പളത്തിന്റെ ഏകദേശം 1.38 മടങ്ങ് വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ അടിസ്ഥാന ശമ്പളം 31,740 രൂപയായി ഉയര്‍ന്നേക്കാം. ഇത്തവണ പ്രത്യേക ശമ്പള കമ്മീഷനെ നിയമിക്കുന്നതിന് പകരം അഡീഷണല്‍ ചീഫ് സെക്രട്ടറി (ഫിനാന്‍സ്) അധ്യക്ഷനായ ഉന്നതതല ഉദ്യോഗസ്ഥ സമിതിയെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയത്. ഈ സമിതിയുടെ ശുപാര്‍ശകളില്‍ രാഷ്ട്രീയ തീരുമാനം വരുന്നതോടെ പ്രഖ്യാപനമുണ്ടാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പാങ്ങോട് സൈനിക ക്യാമ്പില്‍ വന്‍ ആനക്കൊമ്പ് വേട്ട; അന്വേഷണം കമ്മീഷണര്‍ കാര്‍ത്തിക്കിന്; കേന്ദ്ര പ്രതിരോധ മന്ത്രാലയം നേരിട്ട് ഇടപെടുന്നു; ആനക്കൊമ്പ് ക്യാമ്പിനുള്ളില്‍ തന്നെയുണ്ടെന്ന് സൂചന; സൈനിക ഉദ്യോഗസ്ഥന് വലയിലായേക്കും





