ബെഗളുരു : സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുകയും അവ ധരിച്ച് വീഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നത് പതിവാക്കിയ മലയാളി യുവാവ് ബെംഗളൂരുവില്‍ പിടിയിലായി. ബെംഗളൂരു ഹെബ്ബഗൊഡിയില്‍ താമസിക്കുന്ന അമല്‍ എന്‍. അജികുമാര്‍ (23) എന്ന യുവാവിനെയാണ് ഹെബ്ബഗൊഡി പോലീസ് അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവിലെ റസിഡന്‍ഷ്യല്‍ ഏരിയകളിലെ വീടുകളുടെ പുറത്തും ബാല്‍ക്കണികളിലും ഉണക്കാനിട്ടിരിക്കുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങളാണ് അമല്‍ മോഷ്ടിച്ചിരുന്നത്. ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വളരെ വേഗത്തില്‍ വസ്ത്രങ്ങള്‍ കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു ഇയാളുടെ രീതി. ഇത്തരത്തില്‍ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതും പ്രതിയെ പിടികൂടിയതും.
അമലിന്റെ താമസസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ വലിയ ശേഖരം തന്നെ കണ്ടെടുത്തു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ മോഷ്ടിച്ച വസ്ത്രങ്ങള്‍ ധരിച്ച് ചിത്രീകരിച്ച ഒന്നിലധികം വീഡിയോകളും പോലീസിന് ലഭിച്ചു.
വിസർജ്യം എറിയുമെന്ന് ഭീഷണി; തൊണ്ടിമുതൽ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു! നിലമ്പൂരിൽ പോലീസിനെ കബളിപ്പിച്ച് സമീന
സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ തനിക്ക് മദ്യപിക്കുന്നതിന് സമാനമായ ഒരു പ്രത്യേക അനുഭവം തോന്നാറുണ്ടെന്നും അതിനാലാണ് ഇത് ചെയ്യുന്നതെന്നും അമല്‍ പോലീസിനോട് സമ്മതിച്ചു. സംഭവത്തില്‍ പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.


പുതുവര്‍ഷത്തില്‍ തലസ്ഥാനത്തെ നടുക്കി വന്‍ ലഹരിവേട്ട; സിനിമാസ്റ്റൈലില്‍ പിടികൂടി പോലീസും ഡാന്‍സാഫും ; അറസ്റ്റിലായവരില്‍ സ്ത്രീകളും ഡോക്ടറുമുള്‍പ്പെടെ ഏഴ് പേര്





