തിരുവനന്തപുരം ലോ കോളജ് ക്യാമ്പസിനുള്ളില്‍ നിര്‍മ്മിച്ച രക്തസാക്ഷി സ്തൂപത്തിന്റെ ഉദ്ഘാടന ചടങ്ങ് ഹൈക്കോടതി തടഞ്ഞു. നാളെ (ജനുവരി 17) സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുക്കാനിരുന്ന പരിപാടിക്കാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് സ്റ്റേ അനുവദിച്ചത്.
ലോ കോളജ് ക്യാമ്പസില്‍ നിര്‍മ്മിച്ച രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനമോ പ്രതിമ അനാവരണമോ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഉത്തരവ് ലംഘിക്കപ്പെടുന്നില്ലെന്ന് ജില്ലാ കളക്ടറും മ്യൂസിയം പോലീസും നേരിട്ട് ഉറപ്പുവരുത്തണം. വീഴ്ചയുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലോ കോളജ് പ്രിന്‍സിപ്പല്‍, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, മ്യൂസിയം എസ്.എച്ച്.ഒ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം നിര്‍മ്മാണങ്ങള്‍ അനുവദിക്കാനാകില്ലെന്ന സൂചനയാണ് കോടതി നല്‍കുന്നത്.
ബിജെപിയെ ഭയന്ന് സിപിഎം; കോഴിക്കോട് മാത്രമല്ല, എല്ലാ ജില്ലകളിലും വോട്ട് ചോര്‍ച്ച; താഴേത്തട്ടില്‍ കടുത്ത ആശങ്ക
ലോ കോളജിലെ കെ.എസ്.യു നേതാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ക്യാമ്പസിനുള്ളിലെ സ്തൂപം നിര്‍മ്മാണം അനധികൃതമാണെന്നും പൊതുമുതല്‍ ദുരുപയോഗം ചെയ്താണ് ഇത് നിര്‍മ്മിച്ചതെന്നുമാണ് ഹര്‍ജിക്കാരന്റെ ആരോപണം. ക്യാമ്പസുകളില്‍ രാഷ്ട്രീയ സ്മാരകങ്ങള്‍ പാടില്ലെന്ന മുന്‍ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെടല്‍.


സിനിമാ സമരം പിന്‍വലിച്ചു! വിനോദ നികുതി ഒഴിവാക്കും; വൈദ്യുതി നിരക്കിലും ഇളവ്; മന്ത്രി സജി ചെറിയാന്റെ ഉറപ്പില്‍ തീയേറ്ററുകള്‍ മറ്റന്നാള്‍ തുറക്കും





