കേസ് നടപടികൾക്ക് പിന്നാലെ ദിലീപ് ശബരിമലയിൽ: പതിനെട്ടാം പടി ഒഴിവാക്കി, തന്ത്രിയുമായി കൂടിക്കാഴ്ച; ‘ഭഭബ’യ്ക്ക് അനുഗ്രഹം തേടി

ശബരിമല: നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ, നടന്‍ ദിലീപ് ശബരിമലയിലെത്തി ദര്‍ശനം നടത്തി. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം സന്നിധാനത്ത് എത്തിയത്.

ദേവസ്വം ഉദ്യോഗസ്ഥരുടെ സഹായത്തോടെ പിആര്‍ ഓഫീസില്‍ നിന്ന് സോപാനത്തിലെത്തിയ ദിലീപ് തന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അതിനുശേഷം ശ്രീകോവിലില്‍ ദര്‍ശനം നടത്തി മടങ്ങി. എന്നാല്‍, പതിനെട്ടാം പടി ചവിട്ടാതെ സ്റ്റാഫ് ഗേറ്റ് വഴിയാണ് നടന്‍ സന്നിധാനത്തേക്ക് എത്തിയത്.

നടിയെ ആക്രമിച്ച കേസില്‍ കോടതി വിധിക്ക് മുന്നോടിയായി ദിലീപ് വ്രതം തുടങ്ങിയിരുന്നു എന്നും വിധി അനുകൂലമായാല്‍ ഉടന്‍ ശബരിമലയില്‍ എത്തുമെന്നും സൂചനകളുണ്ടായിരുന്നു. നേരത്തെ, ഈ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയപ്പോഴും ദിലീപ് ശബരിമലയില്‍ എത്തിയിരുന്നു. അന്ന് ദര്‍ശന സമയത്ത് ശ്രീകോവിലിന് മുന്നില്‍ കൂടുതല്‍ സമയം ചെലവഴിച്ചത് വലിയ വിവാദമാകുകയും ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണത്തെ സന്ദര്‍ശനം കൂടുതല്‍ രഹസ്യസ്വഭാവമുള്ളതായിരുന്നു.

ദിലീപ് നായകനായ പുതിയ ചിത്രം ‘ഭഭബ’ ഡിസംബര്‍ 18-ന് റിലീസ് ചെയ്യാനിരിക്കെയാണ് ഈ ശബരിമല സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.