തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കടത്ത് കേസില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേസില്‍ പ്രതികളെ രക്ഷിക്കാന്‍ പോലീസിന്റെ എഫ്.ഐ.ആറില്‍ ബോധപൂര്‍വ്വം പഴുതുകള്‍ ഇട്ടിരിക്കുകയാണെന്നും രണ്ട് മന്ത്രിമാര്‍ സംശയനിഴലിലാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി ജനപ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള കേരളത്തിലെ മാത്രമല്ല, രാജ്യത്തെ കോടിക്കണക്കിന് വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണ്. കേസില്‍ സത്യസന്ധമായ അന്വേഷണം നടത്താന്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ സാധിക്കില്ല. കോണ്‍ഗ്രസ് നേതാക്കളും പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ നിഷ്പക്ഷ അന്വേഷണം അസാധ്യമാണ്. കേസ് ഒരു സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ എന്നും അമിത് ഷാ വെല്ലുവിളിച്ചു. ഇത് ജനാധിപത്യ രാജ്യമാണെന്നും സ്വേച്ഛാധിപത്യം നടക്കില്ലെന്നും പിണറായി വിജയന്‍ ഓര്‍ക്കണം. ബിജെപിയുടെ പ്രക്ഷോഭത്തിന് മുന്നില്‍ നിഷ്പക്ഷ അന്വേഷണത്തിന് സര്‍ക്കാരിന് വഴങ്ങേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മുഖ്യമന്ത്രി പിണറായി വിജയനോട് ചില കാര്യങ്ങള്‍ ചോദിക്കാനുണ്ടെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ ആഗ്രഹമില്ലേ? വഖഫ് ഭേദഗതിയെ എതിര്‍ക്കുന്ന ഇരുമുന്നണികളും പ്രീണന രാഷ്ട്രീയമാണ് നടത്തുന്നത്. ശബരിമലയുടെ സ്വത്ത് സുരക്ഷിതമല്ലാത്ത ഒരു ഭരണത്തിന് കീഴില്‍ വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടില്ല. ബിജെപിക്ക് മാത്രമേ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കാന്‍ സാധിക്കൂ.
ഇടതു-വലതു മുന്നണികള്‍ തമ്മിലുള്ള പോരാട്ടം വെറും ഗുസ്തി നാടകം മാത്രമാണ്. ബംഗാളിലും ത്രിപുരയിലും ഒന്നിച്ചു നില്‍ക്കുന്ന ഇവര്‍ കേരളത്തില്‍ ജനങ്ങളെ പറ്റിക്കുകയാണ്. പിണറായി വിജയന്റെ ഭരണം അവസാനിക്കാറായിരിക്കുന്നു. ഇനി ഒരു മടങ്ങിവരവ് ഉണ്ടാകില്ലെന്നും അമിത് ഷാ പരിഹസിച്ചു. 2024-ലും 25-ലും ബിജെപി നേടിയ മുന്നേറ്റം 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തുടരുമെന്നും കേരളത്തില്‍ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


യുഎഇയില്‍ മിസൈല്‍ – ഡ്രോണ്‍ ആക്രമണം; ഹോര്‍മുസില്‍ അമേരിക്ക – ഇറാന് ഏറ്റുമുട്ടല്‍; ഗള്‍ഫില്‍ കുടുങ്ങിയത് 1500 കപ്പലുകള്‍





