തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ. കാര്‍ത്തിക് കെ ഐപിഎസിന് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ 44 കിലോ കഞ്ചാവ് പിടികൂടി. സിറ്റി ഡാന്‍സാഫ് ടീമും ലോക്കല്‍ പോലീസും ചേര്‍ന്ന് പൂന്തുറ, വിഴിഞ്ഞം പോലീസ് സ്റ്റേഷന് പരിധികളില്‍ നടത്തിയ പരിശോധനയിലാണ് വന്‍ കഞ്ചാവ് വേട്ട നടന്നത്.
പൂന്തുറ പരുത്തിക്കുഴി വീ വണ്‍ നഗറിന് സമീപം വെച്ച് ബലെനോ കാറില്‍ കടത്തുകയായിരുന്ന 40 കിലോ കഞ്ചാവുമായി പൂജപ്പുര സ്വദേശി പ്രത്യുഷ് (24), മണക്കാട് കരിമഠം കോളനി സ്വദേശി മുഹമ്മദ് അസറുദ്ദീന് (28) എന്നിവര്‍ പിടിയിലായി. തുടര്‍ന്ന് വിഴിഞ്ഞം പയറുംമുട് പാലത്തിന് സമീപം നടത്തിയ പരിശോധനയില്‍ ഫിയറ്റ് ലീനിയ കാറില്‍ നിന്നും 4 കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തു.
ഈ സംഭവത്തില്‍ കന്യാകുമാരി സ്വദേശി മുജിബ് (42), കൊടുങ്ങാനൂര്‍ സ്വദേശി ബിജു കുമാര്‍ (52) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഊര്‍ജിതമാക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ആന്ധ്രാ ബീഹാര്‍ അതിര്‍ത്തിയില്‍ നിന്നു കൊണ്ടുവന്ന പത്തരമാറ്റ് കഞ്ചാവ്, ടെക്നോപാര്‍ക്കില്‍ വില്ക്കാന് എത്തിച്ചവയാണ്.
ഭരണമാറ്റത്തിന് പിന്നാലെ ആദ്യ സ്ഥലംമാറ്റം; മ്യൂസിയം എസ്.എച്ച്.ഒ ആയി ആർ. പ്രശാന്ത് ചുമതലയേറ്റു
രണ്ടു കാറുകളിലായി കടത്തിയ കഞ്ചാവ്, ഒരു കാര്‍ വിഴിഞ്ഞത്തും മറ്റേ കാര്‍ പൂന്തുറയിലും വച്ച് പിടികൂടി. സാദാ പോലീസുകാരനെ പോലെ കമ്മിഷണറും സ്ക്വാഡിനൊപ്പം കൂടി. തലസ്ഥാനത്ത് നടന്ന കഞ്ചാവ് വേട്ടയ്ക്ക് പോലീസ് കഥ. വിഴിഞ്ഞത്ത് പോലീസിനെ വെട്ടിച്ച് കാര്‍ പാഞ്ഞു. സാഹസികമായാണ് പിടികൂടിയത്.
പോലീസും സൈബര്‍ വിഭാഗവും ഒരു പോലെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ടെക്കികളെ മയക്കി കിടത്താനുള്ള കഞ്ചാവ് വില്‍പ്പനയ്ക്ക് അന്ത്യമായി. മാസങ്ങള്‍ക്ക് മുമ്പ് ലഹരിമൂത്ത് ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം കണക്കിലെടുത്ത് വലിയ കരുതല്‍ പോലീസ് എടുത്തിരുന്നു. അതാണ് ഈ കണ്ടെത്തലില്‍ നിര്‍ണ്ണായകമായത്.


ശബരിമല സ്വര്‍ണ്ണക്കൊളളക്കേസില്‍ കണ്ഠരര് രാജീവരര് 14 ദിവസം റിമാന്‍ഡില്‍; നടന്നത് വന്‍ ഗൂഢാലോചന, കൊളളയ്ക്ക് മൗനാനുവാദം നല്‍കിയെന്നും എസ്.ഐ.ടി; കേസില്‍ തന്ത്രി 13-ാം പ്രതി





