ശസ്ത്രക്രിയക്കിടെ യുവാവിന്റെ ഇടുപ്പെല്ലില്‍ ഡ്രില്‍ ബിറ്റ് ഒടിഞ്ഞുകയറി; തിരുവനന്തപുരം ജൂബിലി മെമ്മോറിയല്‍ ആശുപത്രിക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു!

തിരുവനന്തപുരം : ജൂബിലി മെമ്മോറിയല്‍ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണം. ശസ്ത്രക്രിയയ്ക്കിടെ മലയിന്‍കീഴ് സ്വദേശി ജിജിന്‍ ജോസിന്റെ ഇടുപ്പെല്ലില്‍ ഡ്രില്‍ ബിറ്റ് ഒടിഞ്ഞു കയറിയതായാണ് പരാതി.

ഇടുപ്പെല്ലിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് അപകടമുണ്ടായത്. അസ്ഥി തുളയ്ക്കാന്‍ ഉപയോഗിക്കുന്ന ഡ്രില്‍ ബിറ്റിന്റെ കഷണം ജിജിന്റെ ഇടത് ഇടുപ്പെല്ലില്‍ ഒടിഞ്ഞു കുടുങ്ങുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കഠിനമായ വേദന അനുഭവപ്പെട്ടപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞതെന്നാണ് വിവരം.

ലോഹക്കഷണം എല്ലിനുള്ളില്‍ ഇരിക്കുന്നതുകൊണ്ട് ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്നും, അത് നീക്കം ചെയ്യുക പ്രായോഗികമല്ലെന്നും രോഗിയെയും ബന്ധുക്കളെയും അറിയിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍ നിലവില്‍ വേദന അനുഭവിക്കുന്ന രോഗി ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.

പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് ആശുപത്രിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരുടെ മൊഴി പോലീസ് രേഖപ്പെടുത്തും.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.