വിമുക്ത ഭടനും മോഡലും ലഹരി ശൃംഖലയില്‍! കോഴിക്കോട്ട് ഡാന്‍സാഫിന്റെ വന്‍ ലഹരി വേട്ട; മാളുകള്‍ കേന്ദ്രീകരിച്ച് വിതരണം നടത്തുന്ന സംഘം പിടിയില്‍

കോഴിക്കോട് : മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ പോലീസും ഡാന്‍സാഫ് സംഘവും നടത്തിയ മിന്നല്‍ പരിശോധനയില്‍ 710 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മോഡലും കൂട്ടാളിയായ വിമുക്തഭടനുമടക്കമുളള സംഘമാണ് പിടിയിലായത്.

കോഴിക്കോട് മിംസ് ഹോസ്പിറ്റലിന് സമീപത്തെ മര്‍ഹബ ലോഡ്ജിലെ പരിശോധനയില്‍ ലഹരിമരുന്ന് മൊത്തവ്യാപാരം നടത്തുന്ന ഷംസീര്‍ (36) പിടിയിലായി.17 വര്‍ഷത്തെ പ്രവാസജീവിതം കഴിഞ്ഞ് 6 മാസം മുമ്പ് നാട്ടിലെത്തിയ ഇയാള്‍ ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്ന് ലഹരി എത്തിച്ച് വടക്കന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാനിയാണ്.

പയ്യടിത്താഴത്തെ വാടകവീട്ടിലെ അറസ്റ്റ് പന്തീരാങ്കാവ് മേഖലയില്‍ വാടകവീട് കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിയ മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി ഇതില്‍ സിഗിന്‍ ചന്ദ്രന്‍ (36) വര്‍ഷം സൈനിക സേവനം അനുഷ്ഠിച്ച വിമുക്ത ഭടനാണ്. ഇയാള്‍ സംഘത്തിലെ പ്രധാന കണ്ണിയാണ്. കൂടെയുളള ദിവ്യ (35) കുറ്റ്യാടി സ്വദേശിനിയാണ്. ഇവര്‍ മോഡലും ബ്യൂട്ടീഷ്യനുമാണ്. മാളുകള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് എത്തിക്കുന്നതിലാണ് ഇവര്‍ സഹായിച്ചിരുന്നത്. മുഹമ്മദ് ഷാഫിയാണ് (26): സംഘത്തിലെ മറ്റൊരു അംഗം. ഇവര്‍ ഇവന്റ് മാനേജ്മെന്റ് കമ്പനി എന്ന വ്യാജേന വീട് വാടകയ്ക്കെടുത്താണ് കച്ചവടം നടത്തിയിരുന്നത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.