തിരുവനന്തപുരം : 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ കേരളത്തില്‍ സജീവമാവുകയാണ്. 2026 മാര്‍ച്ച് ആദ്യവാരത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് സൂചന നല്കുന്നു.
കേരളത്തില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് കമ്മീഷന്റെ പ്രാഥമിക ആലോചന. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് ഗ്യാനേഷ് കുമാറും കമ്മീഷണര്‍മാരും അടുത്ത മാസം കേരളം സന്ദര്‍ശിക്കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും സുരക്ഷാ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമാണിത്.വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനുമുള്ള അവസാന തീയതി 2026 ജനുവരി 22 ആണ്.
വോട്ടര്‍ പട്ടികയുടെ അന്തിമ രൂപം 2026 ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും.2026 ജനുവരി 1-ന് 18 വയസ്സ് തികഞ്ഞവര്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം.തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി 200 കമ്പനി കേന്ദ്രസേനയെ കേരളത്തില്‍ വിന്യസിക്കാന്‍ സാധ്യതയുണ്ട്. ഇതിനുപുറമെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസ് സേനയുടെ സഹായവും തേടും.തിരക്ക് ഒഴിവാക്കുന്നതിനായി സംസ്ഥാനത്ത് ഏകദേശം 5,000 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ കൂടി അനുവദിച്ചിട്ടുണ്ട്. ഒരു ബൂത്തില്‍ പരമാവധി 1,200 വോട്ടര്‍മാര്‍ എന്ന രീതിയിലായിരിക്കും ക്രമീകരണം.
മതനിരപേക്ഷത വോട്ട് തട്ടാനുള്ള തന്ത്രം; കോൺഗ്രസിന്റേത് ഗീബൽസിയൻ തന്ത്രമെന്ന് മന്ത്രി മുഹമ്മദ് റിയാസ്


പരാതി നല്‍കിയിട്ടും എഫ്ഐആർ ഇട്ടില്ല”; പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആശ ആച്ചി ജോസഫ്





