കരുവന്നൂര്‍ കേസില്‍ പ്രതികള്‍ക്ക് സുപ്രീം കോടതിയില്‍ കനത്ത തിരിച്ചടി! മുന്‍ ബോര്‍ഡ് അംഗങ്ങളായിരുന്ന് ഏഴ് പേര്‍ക്കും ജാമ്യമില്ല

തൃശ്ശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ ഏഴ് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് സുപ്രീം കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് അഹ്‌സാനുള്ള അമാനുള്ള അധ്യക്ഷനായ ബെഞ്ച് തള്ളി.

2006 മുതല്‍ 2011 വരെയുള്ള കാലയളവില്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായിരുന്ന എം.വി. ജസ്റ്റിന്‍, എ.ആര്‍. പീതാംബരന്‍, ടി.എം. പുഷ്പരാജന്‍, പി.കെ. കുമാരന്‍,കെ.കെ. കൃഷ്ണന്‍,കെ.വി. ഷണ്‍മുഖന്‍,കെ.എ. നകുലന്‍, എന്നിവര്‍ക്കാണ് ജാമ്യം നിഷേധിച്ചത്.

തങ്ങളുടെ ഭരണകാലത്ത് നിക്ഷേപകര്‍ക്ക് യാതൊരു സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ലെന്നും, നയപരമായ തീരുമാനങ്ങളില്‍ തങ്ങള്‍ നേരിട്ട് ഇടപെട്ടിട്ടില്ലെന്നും പ്രതികള്‍ വാദിച്ചു. മറ്റു ചില ബോര്‍ഡ് അംഗങ്ങള്‍ക്ക് ജാമ്യം ലഭിച്ചതിനാല്‍ തങ്ങള്‍ക്കും അതിന് അര്‍ഹതയുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

പ്രതികള്‍ക്ക് തട്ടിപ്പില്‍ കൃത്യമായ പങ്കുണ്ടെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും അന്വേഷണ സംഘം കോടതിയെ ബോധ്യപ്പെടുത്തി. പ്രതികളുടെ പങ്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടും സംഘം ഹാജരാക്കി.

ഇത് പരിഗണിച്ച സുപ്രീം കോടതി, മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി ഹര്‍ജികള്‍ തള്ളുകയായിരുന്നു. നേരത്തെ ഹൈക്കോടതിയും ഇവരുടെ ജാമ്യാപേക്ഷ നിഷേധിച്ചിരുന്നു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.