സിഡ്നി : ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ലെജന്റ് ഉസ്മാന് ഖവാജ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. സിഡ്നിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അതീവ വൈകാരികനായാണ് 39-കാരനായ താരം തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
ഇംഗ്ലണ്ടിനെതിരായ നിലവിലെ ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റോടെ ഖവാജ പാഡഴിക്കും. ഞായറാഴ്ച ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തോടെ 15 വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ കരിയറിന് തിരശ്ശീല വീഴും.ഓസ്ട്രേലിയന്‍ ദേശീയ ടീമിനായി കളിക്കുന്ന ആദ്യ മുസ്ലീം മതവിശ്വാസിയായ താരമെന്ന ചരിത്രം ഖവാജയ്ക്ക് സ്വന്തമാണ്.ആസ്ട്രേലിയന്‍ ബാറ്റ്സ്മാന് ഉസ്മാന് ഖവാജ വിരമിക്കല്‍ പ്രഖ്യാപിച്ചു; കണ്ണ് നിറഞ്ഞ് വിടവാങ്ങല്‍ പ്രസംഗം
88 ടെസ്റ്റുകളില്‍ നിന്നായി 6,206 റണ്‍സ് അദ്ദേഹം നേടി. ഇതില്‍ 16 സെഞ്ച്വറികളും ഉള്‍പ്പെടുന്നു.
40 ഏകദിനങ്ങളിലും 9 ട്വന്റി20 മത്സരങ്ങളിലും അദ്ദേഹം ഓസീസ് ജേഴ്സിയണിഞ്ഞു. പാകിസ്ഥാനില്‍ ജനിച്ച ഖവാജ കുട്ടിക്കാലത്താണ് കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. 2011-ല്‍ ഇംഗ്ലണ്ടിനെതിരെ സിഡ്നിയിലായിരുന്നു അരങ്ങേറ്റം.
കാര്യവട്ടത്തും തിളങ്ങാതെ സഞ്ജു ! സ്വന്തം നാട്ടില്‍ വെറും ആറ് റണ്‍സിന് പുറത്ത്; ആരാധകരുടെ ഹൃദയം തകര്‍ത്ത് സഞ്ജുവിന്റെ നിരാശാജനകമായ മടക്കം!
ക്രിക്കറ്റ് മൈതാനത്തിന് പുറത്തും ഖവാജ ഒരു വിസ്മയമാണ്. അദ്ദേഹം പ്രൊഫഷണല്‍ പൈലറ്റ് കൂടിയാണ്. കൂടാതെ ‘ഉസ്മാന് ഖവാജ ഫൗണ്ടേഷന്’ വഴി അഭയാര്‍ത്ഥി കുട്ടികള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസവും ക്രിക്കറ്റ് പരിശീലനവും അദ്ദേഹം നല്കിവരുന്നു.
‘ഞാന്‍ പാകിസ്ഥാനില്‍ നിന്നുള്ള മുസ്ലീം പയ്യനായിരുന്നു. ഓസ്ട്രേലിയന്‍ ടീമില്‍ എനിക്ക് കളിക്കാന്‍ കഴിയില്ലെന്ന് പലരും പറഞ്ഞു. പക്ഷേ ഇപ്പോള്‍ എന്നെ നോക്കൂ, എന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായി.’ – ഉസ്മാന് ഖവാജ
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കിംഗ് കോഹ്ലിയുടെ ബാറ്റിംഗ് മാജിക്കില്‍ തകര്‍ന്ന് ന്യൂസിലാന്‍ഡ്! ആദ്യഏകദിനത്തില്‍ കിവീസിനെ മുട്ടുകുത്തിച്ച് ടീം ഇന്ത്യ





