മുംബൈ: ബാങ്കോക്കിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് കടത്താൻ ശ്രമിച്ച മുൻ മിസിസ് കേരള മത്സരാർഥി മുംബൈയിൽ പിടിയിൽ. 2025ലെ മുൻ മിസിസ് കേരള മത്സരാർഥിയായ ഹർഷ സണ്ണി(28) ആണ് മുംബൈ വിമാനത്താവളത്തിൽ പിടിയിലായത്. 11.82 കോടിയുടെ കഞ്ചാവാണ് അറസ്റ്റിലാകുമ്പോൾ യുവതിയുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.
ബാങ്കോക്കിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ എത്തിയ ഹർഷയെ ജൂൺ 10 ന് രാത്രിയിൽ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത് . പതിവ് പരിശോധനക്കിടെ യുവതിയുടെ പെരുമാറ്റത്തിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയും ബാഗുകൾ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. പരിശോധനക്കിടെ യുവതിയുടെ ട്രോളി ബാഗിനുള്ളിൽ നിന്ന് വാക്വം സീൽ ചെയ്ത നിലയിലുള്ള 12 പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തി.
നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കിറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇത് ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്നാണ് എൻ.ഡി.പി.എസ് നിയമപ്രകാരം യുവതിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ ഫോർട്ട് കോടതിയിൽ ഹാജരാക്കിയ ഹർഷയെ കസ്റ്റഡിയിൽ വിടുകയും ചെയ്തു.
വജ്രജൂബിലി തിളക്കത്തില്‍ എച്ച്.എല്‍.എല്‍! റിപ്പബ്ലിക് ദിനത്തില്‍ തിരുവനന്തപുരത്ത് പതാക ഉയര്‍ത്തി ഡോ. അനിത തമ്പി


ജെഡിടി കോളേജ് സ്ട്രോങ് റൂം വിവാദം: യുഡിഎഫ് ആരോപണം തള്ളി സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ





