കൊച്ചി: ഭൂട്ടാനില്‍നിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകള്‍ ഇന്ത്യയിലേക്ക് കടത്തുന്ന വന്‍ റാക്കറ്റിനെ തകര്‍ത്ത് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം. ‘ഓപ്പറേഷന്‍ നുംഖോര്‍’ എന്ന് പേരിട്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി കേസിലെ മുഖ്യസൂത്രധാരന്‍ ഉള്‍പ്പെടെ അഞ്ചുപേരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത് നിര്‍ണ്ണായക നീക്കങ്ങളിലൂടെ.
പശ്ചിമ ബംഗാള്‍ സ്വദേശിയും ഐടി കമ്പനിയിലെ സീനിയര്‍ എന്‍ജിനീയറുമായ ബിശ്വദീപ് ദാസാണ് പിടിയിലായ മുഖ്യ കണ്ണി. ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഇയാളെ ഉദ്യോഗസ്ഥര്‍ കുടുക്കിയത്. ഇയാളുടെ അറസ്റ്റ് കേസില്‍ നിര്‍ണ്ണായകമാണ്. ബിശ്വദീപ് ദാസിനെ കൂടാതെ അസം സ്വദേശികളായ ദീപക് പട്ടോവാരി (57), അയൂബ് അലി (35), മുസ്തഫ അഹമ്മദ് (35), ജലാല്‍ മണ്ഡാല്‍ (31) എന്നിവരെയും ഷില്ലോങ് കസ്റ്റംസിന്റെ സഹായത്തോടെ പിടികൂടി.
വ്യാജ രേഖകള്‍ ചമച്ച് നാനൂറിലധികം വാഹനങ്ങള്‍ ഇവര്‍ അനധികൃതമായി രജിസ്റ്റര്‍ ചെയ്തതായാണ് വിവരം. അറസ്റ്റിലായവരെ ട്രാന്‍സിറ്റ് റിമാന്‍ഡില്‍ കൊച്ചിയിലെത്തിച്ചു. പ്രതികളെ പിടികൂടുന്നതിനായി ഒരാഴ്ചയ്ക്കിടെ മൂവായിരത്തോളം കിലോമീറ്ററാണ് കസ്റ്റംസ് സംഘം സഞ്ചരിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്യും. ഇതിലൂടെ അന്താരാഷ്ട്ര മാഫിയയെ തുറന്നു കാട്ടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
വിദേശ നിര്‍മ്മിത ആഡംബര കാറുകള്‍ക്ക് പുറമെ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത ശേഷം നികുതി അടയ്ക്കാതെ തിരിച്ചെത്തിച്ച വാഹനങ്ങളും ഈ സംഘം കടത്തിയിട്ടുണ്ട്. അസം പോലീസിന്റെ അന്വേഷണത്തില്‍ ഇവര്‍ 460 വാഹനങ്ങള്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതിനോടകം മലപ്പുറം, കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് കസ്റ്റംസ് 15 ആഡംബര കാറുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സിനിമാ താരങ്ങളുടേതടക്കം 36 വാഹനങ്ങള്‍ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തിരുന്നു.
സിഎജി (ഇഅഏ) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരേ എന്‍ജിന്‍, ചേസിസ് നമ്പറുകളില്‍ 15,849 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് തട്ടിപ്പിന്റെ വ്യാപ്തി എത്രത്തോളം വലുതാണെന്ന് സൂചിപ്പിക്കുന്നു. കേസ് അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിച്ചതോടെ ഭൂട്ടാന്‍ റോയല്‍ കസ്റ്റംസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളും വാഹനങ്ങള്‍ പിടിച്ചെടുക്കലും ഉണ്ടാകുമെന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചന.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കൊല്ലത്ത് ഉത്സവത്തിനിടെ 19കാരനെ കുത്തിക്കൊന്നു; കാലില്‍ ചവിട്ടിയെന്ന നിസ്സാര പ്രകോപനത്തില്‍ അഞ്ചംഗ സംഘത്തിന്റെ ക്രൂരത, തേജസിനെ അക്രമിസംഘം കുത്തി വീഴ്ത്തി





