തൃശ്ശൂര്‍: ബിജെപി തൃശ്ശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് ശ്രീകുമാറിനെതിരെ ഭാര്യ പ്രിയങ്ക നല്കിയ വധശ്രമ പരാതിയില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലും പ്രകോപനത്തിലുമാണ് താന്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായതെന്ന് പ്രിയങ്ക മതിലകം പോലീസില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവത്തോടെ ബിജെപി ജില്ലാ നേതൃത്വം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.
പ്രിയങ്ക സ്വന്തം വീട്ടില്‍ പോയിട്ട് ആലയിലുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചെത്താന്‍ അല്പം വൈകിയിരുന്നു. ഇതേച്ചൊല്ലി ശ്രീകുമാറും പ്രിയങ്കയും തമ്മില്‍ തര്‍ക്കമുണ്ടാവുകയും, ‘തോന്നിയ സമയത്ത് കയറിവരാന്‍ ഇത് സത്രമാണോ’ എന്ന് ചോദിച്ച് ശ്രീകുമാര്‍ അക്രമാസക്തനാവുകയുമായിരുന്നു. പരസ്ത്രീ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളും വീട്ടിലെത്താന്‍ വൈകിയതുമാണ് പെട്ടെന്നുള്ള ക്രൂരമായ മര്‍ദ്ദനത്തിന് കാരണമായതെന്ന് പരാതിയില്‍ പറയുന്നു.
പ്രിയങ്കയുടെ മുഖത്ത് ക്രൂരമായി അടിക്കുകയും മുടിയില്‍ കുത്തിപ്പിടിച്ച് ഭിത്തിയില്‍ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബിജെപിയുടെ സജീവ പ്രവര്‍ത്തകര്‍ തന്നെയാണ് പ്രിയങ്കയെ ആശുപത്രിയിലെത്തിക്കാന്‍ കൂടെയുണ്ടായിരുന്നത് എന്നതും ശ്രദ്ധേയമാണ്.
പോലീസില്‍ പരാതി നല്കി നിയമനടപടികളുമായി മുന്നോട്ട് പോയതോടെ തനിക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണവും കള്ളപ്രചാരണങ്ങളും നടക്കുന്നുണ്ടെന്ന് പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. തന്നെ മാനസികമായി തകര്‍ക്കാന്‍ ബിജെപി അനുകൂല പ്രൊഫൈലുകള്‍ ശ്രമിക്കുകയാണ്. ഈ മര്‍ദ്ദന വാര്‍ത്തകളെല്ലാം വെറും കള്ളക്കഥയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളെ അവര്‍ പൂര്‍ണ്ണമായി തള്ളി.
ശ്രീകുമാറിനൊപ്പം ഇനി ജീവിക്കാന്‍ താല്പര്യമില്ലെന്നും, ശക്തമായ നിയമനടപടികളുമായി ഏതറ്റം വരെയും മുന്നോട്ട് പോകുമെന്നും പ്രിയങ്ക വ്യക്തമാക്കി. സ്ത്രീസുരക്ഷയെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന ബിജെപിയുടെ ഒരു ജില്ലാ അധ്യക്ഷനെതിരെ തന്നെ സ്വന്തം ഭാര്യ വധശ്രമത്തിന് പരാതി നല്‍കിയതോടെ പാര്‍ട്ടി നേതൃത്വവും വെട്ടിലായിരിക്കുകയാണ്. ശ്രീകുമാറിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കോവളത്തെ കൊലയ്ക്ക് ശേഷം പേരു മാറ്റി; നാഗ്പൂരില്‍ കഴിഞ്ഞത് കുടുംബ പശ്ചാത്തലം അടക്കം പുറത്തു പറയാതെ; വിവാഹിതനായതും എല്ലാം രഹസ്യമാക്കി; ഒടുവില്‍ സിബിഐയുടെ മിന്നല്‍ നീക്കം; ആൻഡമാൻ നിക്കോബാർകാരനെ സിബിഐ പൂട്ടിയത് ഇങ്ങനെ





