തിരുവനന്തപുരം: ഒഴിയാത്തവരെ ഒഴിപ്പിക്കാൻ സർക്കാർ നടപടികൾ തുടങ്ങി. പുതിയ സർക്കാർ അധികാരത്തിലേറി ഒരുമാസം ആകാറായിട്ടും മുൻ സർക്കാരിന്റെ ഭരണകാലത്ത് കിട്ടിയ പദവികൾ ഒഴിയാതെ കടിച്ചുതൂങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
സംസ്ഥാന സർക്കാരിന്റെ ആസൂത്രണ സാമ്പത്തികകാര്യ(ബി പി ഇ )വകുപ്പിൽനിന്നും പുറത്തിറക്കിയ ഉത്തരവിൽ “വിവിധ വകുപ്പുകൾക്ക് കീഴിൽ പ്രവർത്തിച്ചു വരുന്ന ബോർഡ്, കോർപ്പറേഷനുകളിൽ മുൻസർക്കാരിന്റെ കാലത്ത് നിയമതരായി നിലവിൽ ചെയർമാൻ/ വൈസ് ചെയർമാൻ/ അംഗങ്ങൾ തുടങ്ങിയ പദവികളിൽ തുടരുന്നവരെ നിയമാനുസൃതം മാറ്റി പുതിയ ആൾക്കാരെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം” എന്നാണ് പറഞ്ഞിട്ടുള്ളത്. സെക്രട്ടറി/ സിഇഒ തുടങ്ങിയ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്ന ബോർഡ് /കോർപ്പറേഷനുകളിൽ പ്രസ്തുത തസ്തികയിൽ പുതിയ നിയമനം നടത്തുന്നതുവരെ സീനിയർ മോസ്റ്റ് ഓഫീസർക്ക് ചുമതല നൽകണമെന്നും ഉത്തരവിലുണ്ട്.
സാധാരണ പുതിയ സർക്കാർ അധികാരത്തിൽ എത്തുമ്പോൾ മുൻ സർക്കാരിന്റെ കാലത്ത് പദവികളിൽ എത്തിയവർ രാജിവച്ച് ഒഴിയുകുകയാണ് പതിവ്. എന്നാൽ ഇപ്രാവശ്യം എൽഡിഎഫ് സർക്കാരിനെ മാറ്റി യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ടും ബഹുഭൂരിപക്ഷവും പദവി ഒഴിയാൻ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ കടുത്ത നടപടിയിലേക്ക് നീങ്ങിയത്.
ഔദ്യോഗിക കാലാവധി പൂർത്തിയായിട്ടും ഔദ്യോഗിക വാഹനം തിരികെ ഏൽപ്പിക്കാൻ തയ്യാറാകാതെ അത് തുടർന്നും ഉപയോഗിച്ച യുവജന കമ്മിഷൻ ചെയർമാന്റെ വാഹനം പിൻവലിക്കാൻ വകുപ്പുമന്ത്രി ഒ ജെ ജനീഷ് യുവജനക്ഷമ വകുപ്പിന് നിർദ്ദേശം നൽകി.
സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കൂടിയായ എം ഷാജർ ആണ് ഔദ്യോഗിക കാലാവധി കഴിഞ്ഞിട്ടും സർക്കാർ വാഹനം ഉപയോഗിച്ചുവന്നിരുന്നത്. യുവജന കമ്മിഷൻ ചെയർമാൻ എന്ന പദവി മൂന്നുവർഷം പൂർത്തിയായ സാഹചര്യത്തിൽ കഴിഞ്ഞ ഏപ്രിലിൽ അവസാനിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ ചെയർമാമന്റെ കാലാവധി നീട്ടി നൽകിയിരുന്നുമില്ല.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശബരിമലയില്‍ ‘ദൈവതുല്യന്‍’ തന്ത്രിയല്ല; അത് രാഷ്ട്രീയക്കാരന്? കണ്ഠരര് രാജീവരെ കുറ്റവിമുക്തനാക്കി പോലീസ്; പത്മകുമാറിന്റെ തന്ത്രി കാര്‍ഡ് പൊളിഞ്ഞു; ഇഡിക്ക് ഇനി പണി എളുപ്പം; കൊള്ളയടിച്ചത് രാഷ്ട്രീയ വമ്പന്മാര്; തന്ത്രിക്ക് ക്ലീന്‍ ചിറ്റ്





