പാലക്കാട് : മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പാലക്കാട് ഇരട്ടയാറിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയെയാണ് ഡാമിൽ കാണാതായത്. തെക്കെ മലമ്പുഴ മേഖലയിൽ ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.
ഡാമിൽ സന്ദർശനത്തിനെത്തിയ വിദ്യാർത്ഥികൾ കുളിക്കാനിറങ്ങുകയായിരുന്നു. തിരികെ നീന്തി കരയിൽ കയറുന്നതിനിടെയാണ് കൂട്ടത്തിൽ ഒരാളെ കാണാനില്ലെന്നത് ഇവർ അറിയുന്നത്. ഉടനെ തന്നെ ഫയർഫോഴ്സിനെ വിവരമറിയ്ക്കുകയായിരുന്നു. എന്നാൽ ഫയർഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും വിദ്യാർത്ഥിയെ കണ്ടെത്താനായില്ല.
രാത്രിയായതോടെ വെളിച്ചക്കുറവ് കാരണം തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചു. നാളെ രാവിലെ സ്കൂബാ ഡൈവിങ് സംഘം എത്തിയ ശേഷം, വിദ്യാർഥിക്കായുള്ള തിരച്ചിൽ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, കാണാതായ വിദ്യാർത്ഥിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.


പുതുവര്‍ഷത്തലേന്ന് മലയാളി ‘കുടിച്ചുതീര്‍ത്തത്’ 125 കോടി രൂപയുടെ മദ്യം ! കൊച്ചിയില്‍ റെക്കോര്‍ഡ് വില്പന; കടവന്ത്ര ഔട്ട്ലെറ്റിലെ വില്പന ഒരുകോടിയിലധികം
നവീന്‍ ബാബു കേസ് സി.ബി.ഐക്ക് വിട്ട് വിജ്ഞാപനമായി; മകള്‍ക്ക് സര്‍ക്കാര്‍ ജോലി; വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിര്‍ണ്ണായക നീക്കം; രാഷ്ട്രീയ കനലായി വീണ്ടും കണ്ണൂര്‍ വിവാദം





