മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

പാലക്കാട് : മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പാലക്കാട് ഇരട്ടയാറിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയെയാണ് ഡാമിൽ കാണാതായത്. തെക്കെ മലമ്പുഴ മേഖലയിൽ ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.

ഡാമിൽ സന്ദർശനത്തിനെത്തിയ വിദ്യാർത്ഥികൾ കുളിക്കാനിറങ്ങുകയായിരുന്നു. തിരികെ നീന്തി കരയിൽ കയറുന്നതിനിടെയാണ് കൂട്ടത്തിൽ ഒരാളെ കാണാനില്ലെന്നത് ഇവർ  അറിയുന്നത്. ഉടനെ തന്നെ ഫയർഫോഴ്സിനെ വിവരമറിയ്ക്കുകയായിരുന്നു. എന്നാൽ ഫയർഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും വിദ്യാർത്ഥിയെ കണ്ടെത്താനായില്ല.

രാത്രിയായതോടെ വെളിച്ചക്കുറവ് കാരണം തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചു. നാളെ രാവിലെ സ്കൂബാ ഡൈവിങ് സംഘം എത്തിയ ശേഷം, വിദ്യാർഥിക്കായുള്ള  തിരച്ചിൽ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം,​ കാണാതായ വിദ്യാർത്ഥിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.