കാലാവധി തീരാൻ ദിവസങ്ങൾ മാത്രം; രമേശ് ചെന്നിത്തലയുടെ ഇടപെടലിൽ 43 പേർക്ക് കൂടി എസ്.ഐ നിയമനം

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടു. 43പേർക്കുകൂടി എസ് ഐ മാരാകാം. കാലാവധിതീരാന്‍ കേവലം ദിവസങ്ങള്‍ മാത്രമുള്ള സബ് ഇന്‍സ്പക്ടര്‍ (ട്രെയിനി) റാങ്ക് ലിസ്റ്റില്‍പ്പെടുന്ന 43 പേര്‍ക്കാണ് ആഭ്യന്തര മന്ത്രിയുടെ ഉത്തരവിലൂടെ നിയമനം ലഭിക്കുക. ഇവർക്ക് നിയമനം ലഭ്യമാക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി.

2025 ജൂണ്‍ 9നാണ് കേരള പി എസ് സി നടത്തിയ സബ് ഇന്‍സ്പ്ക്ടര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 2026 ജൂണ്‍ 9ന് ഈ ലിസ്റ്റിന്റെ കാലാവധി അവസാനിക്കും. ഇതോടെ ഇവര്‍ക്ക് ജോലി ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുന്ന അവസ്ഥയായി.

പി എസ് എസി റാങ്ക് ലിസ്റ്റുകളടെ കാലാവധി പുതിയ സര്‍ക്കാര്‍ നീട്ടിയെങ്കിലും ഇവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ലാതെ വന്നു. ഇതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ച് തങ്ങളുടെ അവസ്ഥ പങ്കുവച്ചത്.

അതോടെ റാങ്ക് ലിസ്റ്റിലുള്ളവർ നല്‍കിയ പരാതിയില്‍ അടിയന്തിര നടപടിയുണ്ടാകണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

അര്‍ഹതപ്പെട്ട ഒരാളുടെയും ജോലി നഷ്ടപ്പെടില്ലന്ന് ആഭ്യന്തര മന്ത്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉറപ്പു നല്‍കി. ഇതേ തുടര്‍ന്നാണ് നാല്‍പ്പത്തിമൂന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സബ് ഇന്‍സ്പക്ടര്‍ തസ്തികയില്‍ നിയമനം ലഭിക്കാനുള്ള സാഹചര്യമുണ്ടായത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.